സോളാര്‍ കേസില്‍ രണ്ടാം തവണയും മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്റര്‍ മുക്കി
സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം തവണയും തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്റര്‍ മുക്കി. സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയെ അബ്ദുള്ളക്കുട്ടി മാനഭംഗപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് രജിസ്റ്റര്‍ പൊലീസ് മുക്കിയത്. മുമ്പ് ഒരു മന്ത്രിയുമായി സരിത ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. അതിന്റെ രേഖകള്‍ വിവരാവകാശം സി.പി.ഐക്കാര്‍ ചോദിച്ചപ്പോഴും രജിസ്റ്റര്‍ മുക്കിയിരുന്നു. ഈ കേസിലെ പ്രധാന തെളിവ് മാനഭംഗം നടന്നതായി പറയപ്പെടുന്ന ഹോട്ടലിലെ രജിസ്റ്ററാണ്.
മുറിയെടുക്കുമ്പോള്‍ രജിസ്റ്ററില്‍ പേര് രേഖപ്പെടും. ഈ രജിസ്റ്റര്‍ ജീവനക്കാരുടെ സഹായത്തോടെ പൊലീസ് കടത്തി. മാനഭംഗം നടന്നതായി സരിത പറയുന്ന ദിവസം താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നതിന് തെളിവുണ്ടാക്കാനുള്ള യത്‌നത്തിലാണ് അബ്ദുള്ളക്കുട്ടി. എന്നാല്‍ കേസില്‍ നിന്ന് പെട്ടെന്ന് ഊരിപ്പോകാന്‍ കഴിയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇരയുടെ മൊഴി ഇത്തരം കേസുകളില്‍ പ്രധാനമാണ്.
അബ്ദുള്ളക്കുട്ടി എംഎല്‍എ ഒളിവില്‍ പോയെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം, സരിതയുടെ പരാതി തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
ഇന്ത്യന്‍ ശികഷാനിയമം 376 വകുപ്പുപ്രകാരം ബലാത്സംഗത്തിനും 354 (എ) പ്രകാരം സ്ത്രീയുടെ അന്തസ്‌സിന് ഭംഗംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കന്റോണ്‍മെന്റ് വനിതാ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha