കേരളവും ഡല്‍ഹിയിലേക്കോ? 13 വയസുകാരിയെ 74 കാരന് പീഡിപ്പിച്ചു
എല്ലാത്തിനും മാതൃകയാണ് കേരളമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിന്റെ ഈ സ്വന്തം നാടിനെന്തുപറ്റി.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സ്കൂള്‍ വിട്ടുവരുന്ന സമയം 74 കാരന് വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ പെണ്‍കുട്ടിയുടെ അച്ഛന് പോലീസിനെ വിവരം അറിയിച്ചു. 3.30 ഓടെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പതിമൂന്നുകാരിയെ പീഡിപ്പിച്ചുവെന്ന കേസ്സില്‍ 74 കാരനായ പുറക്കാട് പുതുവല്‍ ഭാര്‍ഗ്ഗവനെ അമ്പലപ്പുഴ പോലീസ് പിടികൂടി. സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ജീപ്പിനും മൂന്ന് കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ക്കും നേരെയും കല്ലേറുണ്ടായി. പീഡനത്തിനിരയായ പെണ്‍കുട്ടി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് മുന്പില് തടിച്ചുകൂടിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പോലീസ് ജീപ്പിന് നേരെയാണ് ഏഴോടെ അമ്പലപ്പുഴ കച്ചേരി മുക്കില്‍ കല്ലേറുണ്ടായത്. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകളും മഹിളാ സംഘടനകളും രംഗത്തിറങ്ങി.
https://www.facebook.com/Malayalivartha