സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ, 8 മുതല്‍ പണിമുടക്കിലേക്ക്
സര്‍ക്കാരിന് ഇപ്പോള്‍ അധികബാധ്യതയാണെങ്കിലും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയില്ലെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്തപെന്‍ഷനില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുപറയണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫണ്ടുകളില്‍ മുടക്കണം. എന്നാല്‍ കേരളത്തില്‍ ഫണ്ട് തിരഞ്ഞെടുക്കാന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കും. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ബാധകമാക്കും. മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കും. നിലവിലുള്ളവരെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്ന് എന്ത് ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തിലും ഏത് നിര്‍ദേശവും പരിഗണിക്കാം. എതിര്‍പ്പോടെയാണെങ്കിലും രാജ്യത്തെ 90 ശതമാനം ജീവനക്കാരും ഈ പദ്ധതി അംഗീകരിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha