വിഴിഞ്ഞം പദ്ധതി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
വിഴിഞ്ഞം തുറമുഖപദ്ധതിയ്‌ക്കു പാരിസ്ഥികാനുമതി നല്‌കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസയച്ചു. മലിനീകരണനിയന്ത്രണ ബോര്‍ഡിനും വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയയ്‌ക്കാനും ബഞ്ച് നിര്‍ദ്ദശിച്ചു. നാലാഴ്‌ചക്കകം മറുപടി നല്‍കണം.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരും പൂന്തുറ സ്വദേശികളായ ജോസഫ്, ക്രിസറ്റഫര്‍, മൈക്കിള്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നും വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‌കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha