ഡീന്‍ കുര്യാക്കോസിനെതിരെ പി.സി ജോര്‍ജ്, ഭാവി എന്താവും?
ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍കുര്യാക്കോസിനെതിരെ പി.സി.ജോര്‍ജ് രംഗത്ത്. തന്നെ പ്രചാരണത്തിന് വിളിച്ചാല്‍ സമയമുണ്ടെങ്കില്‍ പോകുമെന്നാണ് ജോര്‍ജ് പറഞ്ഞത്. ഇടുക്കിയില്‍ ജയസാധ്യത കുറവാണെന്നും ജോര്‍ജ് പറഞ്ഞു. ഡീന്‍ കുര്യാക്കോസിന്റെ പ്രഖ്യാപിത ശത്രുവാണ് ജോര്‍ജ്. സരിത വിഷയത്തില്‍ ജോര്‍ജും ഡീനും ചാനല്‍ ചര്‍ച്ചകളില്‍ നേരിട്ട് ഉടക്കിയിരുന്നു. തുടര്‍ന്ന് ജോര്‍ജിനെ തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ചീ മുട്ടയെറിഞ്ഞു. ഇത് ഡീനിന്റെ അറിവോടെയായിരുന്നു. ഇതില്‍ ഡീനിനെതിരെയുള്‌ല ജോര്‍ജിന്റെ ശത്രുതയ്‌ക്ക് ഇപ്പോഴും കുറവു വന്നിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസു പോലെയാവും വോട്ട് ചെയ്യുന്നതെന്നും ജോര്‍ജ് പറഞ്ഞു.
ഡീന്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സാധ്യതയുണ്ട്. പി.ടി തോമസിനെതിരെയും ജോര്‍ജ് നിലപാടെടുത്തിരുന്നു. പിന്നീട് ഇതില്‍ അയവുണ്ടാവുകയും ഫ്രാന്‍സിസ് ജോര്‍ജിനെതിരെ ജോര്‍ജ് രംഗത്തെത്തുകയും ചെയ്‌തു. ആന്റോ ആന്റണിക്കെതിരെയും ജോര്‍ജ് സംസാരിക്കുമായിരുന്നു. എന്നാല്‍ ആന്റോ പത്തനംതിട്ടയില്‍ ജയിക്കുമെന്നാണ് ഇപ്പോള്‍ ജോര്‍ജ് പറയുന്നത്.
കോണ്‍ഗ്രസുമായി ജോര്‍ജ് വീണ്ടും കൊമ്പുകോര്‍ക്കുന്നു എന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന. കെ.എം മാണിയുടെ വിലക്കിനെ തുടര്‍ന്ന് കുറെക്കാലമായി ജോര്‍ജ് നിശബ്‌ദനായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെതിരെ പോലും അദ്ദേഹം സംസാരിച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ അദ്ദേഹം രംഗത്തെത്തിയത് എല്ലാവരെയും അമ്പരപ്പിച്ചു. ഇടുക്കി സീറ്റ് തങ്ങള്‍ക്ക് നല്‍കാത്തതിലുള്ള വിരോധമല്ല ഇതിനു പിന്നിലുള്ളതെന്ന് വ്യക്തം.
അതേസമയം ജോര്‍ജ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശകരെ പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്ന സൂചനയാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നല്‍കുന്നത്. വിഎം സുധീരന്‍ പാര്‍ട്ടി അധ്യക്ഷനായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലത കൈ വന്നു കഴിഞ്ഞു. ജോര്‍ജിനെ മാണി വിലക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് പുറത്താക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസുകാര്‍ രഹസ്യമായി പ്രചരിപ്പിക്കുന്നുണ്ട്. ഡീന്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha