വി.എസിന്റെ കളളകളി പൊളിഞ്ഞു എല്ലാം ഇതിയാനറിയാമെന്ന് പി.ബി
ടി.പി.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളള വിവാദവഷയങ്ങളില്‍ വി.എസ് സ്വീകരിച്ച നിലപാടിലെ കളളത്തരം പുറത്തായി. പാര്‍ട്ടി നിലപാടിനോട് യോജിച്ച് പാര്‍ട്ടി യോഗത്തിലും വിയോജിച്ച് പുറത്തും വി.എസ് സ്വീകരിക്കുന്ന നിലപാടുകള്‍ പൊളിച്ചത് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളളയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസിന്റെ അറിവോടെയാണ് ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്തിറക്കിയതെന്ന് എസ്‌ആര്‍പി പറഞ്ഞത്. റ്റി.പി. കേസിലുളള പാര്‍ട്ടി നിലപാട് വി.എസ് അടങ്ങിയ സംസ്ഥാന കമ്മറ്റിയാണ് തീരുമാനിച്ചതെന്നും പാര്‍ട്ടിയുടെ കണ്ടെത്തലുകള്‍ വി.എസ് ഉള്‍പ്പെടെയുളളവര്‍ അംഗീകരിച്ചതാണെന്നും എസ്‌ആര്‍പി പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
വി.എസിന്റെ നിലപാടുകള്‍ പ്രകോപനപരവും പാര്‍ട്ടിയെ ബുദ്ധിമുട്ടിപ്പിക്കുന്നതുമായിരുന്നു. ഓരോ വിഷയങ്ങളിലും വി.എസ് പാര്‍ട്ടിയെ ധിക്കരിക്കുന്ന കാഴ്‌ചയാണ് കേരളം കുറെനാളായി കണ്ടുകൊണ്ടിരിക്കുന്നത് റ്റി.പി. കേസുകളില്‍ പാര്‍ട്ടി കൊലപാതകിയെ കണ്ടെത്തിയതുഉള്‍പ്പെടെയുളള കാര്യങ്ങള്‍ വി.എസിന് അറിയാമെന്നാണ് എസ്‌ആര്‍പിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. പാര്‍ട്ടി തീരമാനം ആദ്യം അംഗീകരിച്ച വി.എസ് തന്റെ നിലപാട് വിവാദപരമായതോടെ തിരുത്തുകയായിരുന്നു. പാര്‍ട്ടി തീരമാനത്തില്‍ സന്തോഷമുണ്ടെന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്.
വി.എസിന്റെ നിലപാടുകള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തയിലിടം നേടാന്‍ വേണ്ടിയുളളതാണെന്ന ആക്ഷേപം മുമ്പേ നിലനില്‍ക്കുന്നുണ്ട്. വിവാദ വിഷയങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമായി സംസാരിക്കുന്ന വി.എസ് എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ നിശബ്‌ധനാകാറാണ് പതിവ് റ്റി.പി. ചന്ദ്രശേഖരന്‍ കേസിലും ഇതുതന്നെയാണ് സംഭവിച്ചത്.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം വടകരയിലെത്തി കെ.കെ.രമയെ കണ്ടതും വിവാദമായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നതിനു വേണ്ടിയാണെന്നും സി.പി.എം അരോപിക്കുന്നു.
വി.എസ് സ്വന്തം കാര്യം നേക്കുന്നയാളാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും റ്റി.പിയുടെ മകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വി.എസിന്റെ ഇടപെടല്‍ ഉണ്ടായപ്പോള്‍ തിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha