സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം, ആദായനികുതി ഉദ്യോഗസ്ഥന് രക്ഷപ്പെടുന്നു
മലയാളികളുടെ സഹതാപവും സ്നേഹവും ഏറെ പിടിച്ചു പറ്റിയയാളാണ് സൂര്യനെല്ലി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഏറെപ്പേരുടെ പീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഉദ്യോഗസ്ഥന്റെ വക പീഡനശ്രമം. പെണ്‍കുട്ടി ജോലി ചെയ്യുന്ന ചങ്ങനാശേരി ആദായനികുതി വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha