പോളണ്ടിനെതിരെ... സോറി അച്ചന്മാര്‍ക്കെതിരെ ഒരക്ഷരം മിണ്ടരുത്, നികൃഷ്‌ട ജീവിയെന്ന് വിളിച്ച ബലറാമിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തളച്ചു
പോളണ്ടിനെതിരെ ഒരക്ഷരം മിണ്ടരുത് എന്നു ശ്രീനിവാസന്‍ പറഞ്ഞത് പോലെയാണ് സമുദായ നേതാക്കന്മാര്‍ക്ക് എതിരെ ഒരക്ഷരം മിണ്ടരുത് എന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കോണ്‍ഗ്രസിനെതിരെ ശക്തമായി പ്രതികരിച്ച പിസി ജോര്‍ജിനെ ചീമുട്ടയെറിഞ്ഞ് വെല്ലു വിളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസാണ് ഇടുക്കി ബിഷപ്പിന്റെ മുമ്പില്‍ ലൈവായി നാണം കെട്ടത്.
ഇന്നലെ അനുഗ്രഹം തേടി രൂപതാ കാര്യാലയത്തിലെത്തിയപ്പോഴാണ് ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചത്. എക്കാലത്തും കോണ്‍ഗ്രസിനോടൊപ്പം നിന്നവരാണു തങ്ങളെന്നും എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസില്‍ പ്രത്യേകിച്ചു യൂത്ത് കോണ്‍ഗ്രസിന് ധാര്‍ഷ്‌ട്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം നില്‍ക്കണം. നാടുനീളെ നടന്നു തനിക്കെതിരേ പ്രസംഗിച്ച പി.ടി. തോമസ് എം.പി. ഈ നാട്ടുകാരനാണ്. എന്തെങ്കിലുമുണ്ടെങ്കില്‍ തന്നോടു നേരിട്ടു പറയാം. എന്നിട്ടയാളുടെ ഗതി എന്തായി. ജനങ്ങള്‍ പി.ടി. തോമസിനെ പുറത്താക്കി. ഇപ്പോള്‍ തേടിവരുന്നതു വോട്ടിനു വേണ്ടിമാത്രമാണ്. എംഎല്‍എയോ മന്ത്രിയോ ആയാല്‍ ജനങ്ങളെ മറക്കുന്നു. ബലം പ്രയോഗിച്ച് പട്ടയം വാങ്ങിക്കാന്‍ നോക്കേണ്ടെന്ന് ഒരു മന്ത്രി പറഞ്ഞു. അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്.
എന്തു സത്യസന്ധതയാണ് കോണ്‍ഗ്രസുകാര്‍ക്കുള്ളത്. വെറുതെപട്ടയം കൊടുത്താല്‍ പോരാ അതു നിയമസഭയില്‍ ബില്ലവതരിപ്പിച്ച് പാസാക്കി നിയമനിര്‍മാണം നടത്തണം.
എന്നാല്‍ ബിഷപ്പിന് ശാസിക്കാന്‍ അവകാശമുണ്ട് എന്നാണ് ഡീന്‍ പറഞ്ഞത്. അതേസമയം ബിഷപ്പിനെതിരെ ശക്തമായാണ് വിടി ബല്‍റാം എംഎല്‍എ പ്രതികരിച്ചത്. വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്‌ട ജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നാണ്ടെന്നത് കഷ്‌ടമാണ്. ടിഎന്‍ പ്രതാപന്‍ എംഎല്‍എയും ബിഷപ്പിനെതിരെ പ്രതികരിച്ചു.
ബല്‍റാമിന്റെ പ്രതികരണം വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും വൈസ് പ്രസിഡന്റ് എംഎം ഹസനുമൊക്കെ ബല്‍റാമിനെതിരെയും പ്രതാപനെതിരേയും രംഗത്തെത്തി.
ബല്‍റാമിനെ താക്കീതും ചെയ്‌തു. മത മേലധ്യഷന്മാര്‍ക്കെതിരെ ഇത്തരം പ്രസ്ഥാവനകള്‍ നടത്തരുത്. നടത്തിയാല്‍ ...?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha