ബിഷപ്പുമായി ഒരു വിവാദവുമില്ല, ബിഷപ്പിനെ നികൃഷ്‌ട ജീവിയെന്ന് വിടി ബല്‍റാം വിളിച്ചത് ശരിയായില്ലെന്ന് ഡീന്‍ കുര്യാക്കോസ്
വി ടി ബല്‍റാം എം എല്‍ എ ഇടുക്കി ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ഡീന്‍ കുര്യാക്കോസ്. ബിഷപ്പുമായുള്ള അഭിപ്രായ വ്യത്യാസം താന്‍ പരിഹരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ പോയശേഷം ബിഷപ്പുമായി വിശദമായി സംസാരിച്ചിരുന്നു. ഒരു വിവാദവും ഇനി അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിന്തുണ അഭ്യര്‍ത്ഥിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ശകാരിച്ചിരുന്നു. തൊട്ടുപിന്നാലെ വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ് ബുക്കില്‍ നടത്തിയ നികൃഷ്ടജീവി പരാമര്‍ശമാണ് വിവാദമായത്.
ബല്‍റാമിന്റെ പ്രസ്ഥാവനയെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനുമൊക്കെ എത്തിയിരുന്നു. തുടര്‍ന്നാണ്‍ ഡീന്‍ കുര്യാക്കോസ് നേരിട്ട് വിശദീകരണം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha