എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഫ്ലാറ്റ് നിര്‍മ്മാണ നയങ്ങള്‍ എടുത്ത്‌കളഞ്ഞ് മഞ്ഞലാംകുഴി അലി
ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് സഹായകമായ രീതിയില്‍ മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഇളവിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കെട്ടിട വിസ്തീര്‍ണാനുപാതത്തിലും (എഫ്.എ.ആര്‍ ) വലിയ കെട്ടിടങ്ങളുടെ സമീപത്തെ വഴിയുടെ വീതിയിലും ചുറ്റുപാടും ഒഴിച്ചിടേണ്ട സ്ഥലത്തിലും ഇളവുനല്‍കി.
1999 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഫ്ലാറ്റ് നിര്‍മാണമേഖലയെ തളര്‍ത്തിയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ഉയരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് പുതിയ നയം. നിബന്ധനകള്‍ കര്‍ശനമാക്കിയപ്പോള്‍ വില്ലകളുടെയും ഫ്ലാറ്റുകളുടെയും നിര്‍മാണം ഗ്രാമങ്ങളിലേക്ക് മാറി. ഇതിനായി കുന്നുകളിടിച്ചു. വയലുകള്‍ നികത്തി. എന്നാല്‍ കേരളത്തിലെ നഗരങ്ങളില്‍ ഇപ്പോള്‍ ജനസാന്ദ്രത കുറവാണ്. അതുകൊണ്ട് ഫ്ലാറ്റുനിര്‍മാണം നഗരങ്ങളില്‍ത്തന്നെ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രി പറഞ്ഞു.
റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളുടെ എഫ്.എ.ആര്‍. ഇരട്ടിയാക്കി.വലിയ കെട്ടിടനിര്‍മാണ പ്രോജക്ടുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തുകളിലെ നിര്‍മാണച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha