ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന ഉത്തരവില്‍ ഉറച്ച് കേരളം
സംസ്ഥാനത്തെ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന ഉത്തരവില്‍ കേരളം ഉറച്ചു നില്‍ക്കുന്നു. ഇക്കാര്യം വ്യക്തമാക്കി പരിതട്രിബ്യൂണലില്‍ സത്യവാങ്‌മൂലം നല്‍കും. സംസ്ഥാനത്തെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ഉത്തരവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു
കെട്ടിടനിര്‍മ്മാണത്തിനുള്ള അവശ്യവസ്‌തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നു. വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പിഴവില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ക്വാറികള്‍ അനുവദിക്കില്ല.
ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൂവായിരത്തോളം ക്വാറികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha