സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം

തൃശൂര്‍ തൊട്ടിപ്പാളിനടുത്ത് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ പാചകവാതകസിലിണ്‍ര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പാലക്കാട് സ്വദേശികളായ വണ്ടിത്താവളം എന്ത്രപ്പാലം സഞ്‌ജിത്ത്(24), ധനേഷ് (20) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ധനേഷ് ചൊവ്വാഴ്‌ച രാവിലെയാണ് മരിച്ചത്. സഞ്‌ജിത്ത് ഇന്നലെ മരണപ്പെട്ടിരുന്നു.
ബംഗാള്‍ സ്വദേശികളായ സഞ്‌ജയ്( 21) , പപ്പി (22) , പാപ്പി( 18) , സുബീഷ്( 31), സിമുര്‍(23), ബാപ്പു(26) , പാലക്കാട് സ്വദേശി ഗിരീഷ്( 26) , മുളങ്ങ് സ്വദേശികളായ പ്രസാദ്( 350, വിജയ്‌കൃഷ്‌ണ (33) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.
മുളങ്ങ് കൊറ്റിക്കല്‍ സലീഷിന്റെ വീടിന്റെ മുകളിലുള്ള ആഭരണ നിര്‍മ്മാണശാലയിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തോടൊപ്പം തീ ആളിപടരുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സ്‌ഫോടനത്തിനു പിന്നാലെ മുകളിലെ തെര്‍മോകോള്‍ ഷീറ്റുകള്‍ക്ക് തീപിടിച്ച് ഇവ തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു. നിലത്തിട്ടിരുന്ന കാര്‍പറ്റിലേക്കും തീ പടര്‍ന്നതോടെ അപകടം രൂക്ഷമായി.
അഗ്നിശമനസേന എത്തി തീ അണച്ചതിനുശേഷമാണ് ആളുകള്‍ക്ക് അകത്തു കയറാന്‍ സാധിച്ചത്.
വലിയ പാചകവാതക സിലിഡറില്‍ നിന്ന് ചെറിയ കുറ്റികളിലേയ്‌ക്കു നിറയ്‌ക്കുമ്പോഴുണ്ടായ പാകപ്പിഴയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha