ക്രിമിനല്‍ പട്ടികയില്‍ നിന്ന് സലിംരാജിനെ ഒഴിവാക്കി
ആഭ്യന്തര വകുപ്പു തയ്യാറാക്കിയ പട്ടികയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി. ക്രിമിനല്‍ കേസില്‍പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് സലിംരാജിനെ ഒഴിവാക്കിയത്. കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പേര്‍ വിവരപട്ടികയാണ് പുറത്തിറക്കിയിട്ടുളളത്.
പെറ്റി കേസില്‍ ഉള്‍പ്പെട്ടവരെപോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോഴാണ് സലിംരാജിനെ ഒഴിവാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനുശേഷമാണ് പട്ടിക തയ്യാറായിരിക്കുന്നത്. ഈ മാസം മൂന്നിനാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
സലിംരാജിനെതിരെ ഭൂമിതട്ടിപ്പുകേസിലും, നടുറോഡില്‍ യുവതിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതിലും സോളാര്‍ തട്ടിപ്പിലുള്‍പ്പെടെ കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. എന്നാല്‍ സലിം രാജിനെ എങ്ങനെയാണ് പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്ന് തനിക്കറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha