കേരളത്തില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണ പരിധി ഉയര്‍ത്തി
കേരളത്തില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണ പരിധി ഉയര്‍ത്താന്‍ ഗതാഗതവകുപ്പ് ഉത്തരവിറക്കി. കാല്‍ നൂറ്റാണ്ടിനുശേഷമാണ് വാഹനവേഗപരിധി കൂട്ടുന്നത്. നാലുവരി പാത യാഥാര്‍ത്ഥ്യമായതും പാതകളുടെ നിലവാരം ഉയര്‍ന്നതും കണക്കിലെടുത്താണ് നടപടി.
കാറുകളുടെ പുതിയ പരമാവധി വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്ററാണ്. മുമ്പ് 70 കിലോമീറ്ററായിരുന്നു.
സംസ്ഥാന പാതയില്‍ 80 കിലോമീറ്ററും 85 കിലോമീറ്ററും ആക്കിയിട്ടുണ്ട്. മുന്‍പ് ഇത് 70 കിലോമീറ്ററായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ വേഗപരിധി 70 ല്‍ നിന്ന് ഉയര്‍ത്തിയിട്ടില്ല. സിറ്റികളിലും മുന്‍സിപ്പാലിറ്റികളിലും 40 ല്‍ നിന്ന് 50 ആക്കി. ഗാട്ട് റോഡുകളില്‍ 40 ല്‍ നിന്ന് 45 ഉം സ്‌കൂള്‍ പരിസരത്ത് 25 ല്‍ നിന്ന് 30 കിലോമീറ്ററും ആക്കി ഉയര്‍ത്തി.
മോട്ടോര്‍സൈക്കിള്‍ നാലുവരിപാതയില്‍ കൂടി പോകുമ്പോള്‍ പരമാവധിവേഗം മണിക്കൂറില്‍ 50 ല്‍ നിന്ന് 70 കിലോമീറ്ററാക്കി. സംസ്ഥാന പാതയില്‍ വേഗം 50 കിലോമീറ്ററായിരുന്നതില്‍ മാറ്റമില്ല. എന്നാല്‍ ദേശീയപാതയില്‍ വേഗം 50 ല്‍ നിന്ന് 60 കിലോമീറ്ററാക്കി.
സിറ്റികളിലും മുന്‍സിപ്പാലിറ്റികളിലും വേഗം 40 ല്‍ നിന്ന് 50 ആക്കി. മറ്റ് സ്ഥലങ്ങളില്‍ നിലവിലെ വേഗത്തില്‍ മാറ്റമില്ല. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha