ആ വിമാനം മാത്രം കണ്ടില്ല... കിംവദന്തികള്‍ സജീവം, പൈലറ്റ് തന്റെ ഭാര്യയുടെ ബന്ധുവെന്ന് പ്രതിപക്ഷ നേതാവ്, വിമാനം കണ്ടതായി മാലദ്വീപ് നിവാസികള്‍
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ക്യാപ്‌റ്റന്‍ സഹാരി അഹമ്മദ്‌ഷാ തന്റെ ബന്ധുവാണെന്ന് ജയിലില്‍ കഴിയുന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം. തന്റെ ഭാര്യയുടെ ബന്ധുവാണ് പൈലറ്റ് എന്നാണ് പുതിയ വെളിപ്പെടുത്തല്‍. സ്വവര്‍ഗ രതിയുമായി ബന്ധപ്പെട്ട കേസില്‍ അന്‍വറിനെ ജയിലിലാക്കിയതിന്റെ പ്രതികാരമായി പൈലറ്റ് വിമാനം റാഞ്ചിയെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് അന്‍വറിന്റെ ഈ വെളിപ്പെടുത്തല്‍ .
അതേസമയം മലേഷ്യന്‍ എയര്‍വേയ്‌സ് കാണാതായദിവസം മാലദ്വീപ് നിവാസികള്‍ ഒരു വിമാനം താഴ്‌ന്നു പറക്കുന്നതായി കണ്ടുവെന്ന് വെളിപ്പെടുത്തല്‍. ഒറ്റപ്പെട്ട ദ്വീപായ കുഡാ ഹവാദു നിവാസികള്‍ രാവിലെ 6.15 ന് വിമാനം കണ്ടുവെന്നാണ് പറയുന്നത്. മാലദ്വീപിലെ വാര്‍ത്താവെബ്‌സൈറ്റായ ഹവീരുവാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്‌തത്.
ചുവന്ന വരകളുള്ളതും വെളുത്ത നിറവുമായിരുന്ന വിമാനത്തെയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അസാധാരണ ശബ്‌ദത്തോടു കൂടി വടക്കുഭാഗത്തു നിന്ന് തെക്കുകിഴക്കന്‍ പ്രദേശത്തേക്കാണ് വിമാനം സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ക്വാലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായി ഈ മാസം 8 ന് പുറപ്പെട്ട മലേഷ്യ എയര്‍വേയ്‌സ് കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഉപഗ്രഹങ്ങളുടേയും റഡാറുകളുടേയും സഹായത്തോടെ 26 രാജ്യങ്ങള്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha