പിള്ള മനസ് തണുത്താല്‍ മന്ത്രിപദം... ഗണേഷിനെ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയാക്കാമെന്ന് ബാലകൃഷ്‌ണ പിള്ളയ്‌ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
എല്ലാം ഒന്നു ശാന്തമായതിനു ശേഷം കെബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാലകൃഷ്‌ണ പിള്ളയ്‌ക്ക് രഹസ്യമായി ഉറപ്പു നല്‍കി. തെരഞ്ഞെടുപ്പായതിനാല്‍ ഇപ്പോള്‍ ഗണേഷ് കുമാറിന്റെ മന്ത്രിക്കാര്യം പറഞ്ഞാല്‍ പഴയ കഥകള്‍ കുത്തിപ്പൊക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിശ്വാസം.
അതിനാലാണ് ഉടക്കി നില്‍ക്കുന്ന പിള്ളയെ ശാന്തനാക്കാന്‍ രഹസ്യ ഉറപ്പ് നല്‍കിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ബാലകൃഷ്‌ണപിള്ളയുമായി പത്തനാപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം.
എന്നാല്‍ പരസ്യമായി പറയണമെന്ന പിള്ളയുടെ വാശികൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വീണ്ടും പുന:സംഘടിപ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷമായിരിക്കും ഇക്കാര്യമുണ്ടാകുകയെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വ്യക്‌തമാക്കി. പുനസംഘടനയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് വ്യക്‌തമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഗണേശ്‌കുമാറിന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുകയറ്റം സംബന്ധിച്ച കാര്യത്തിനായിട്ടാണ് വീണ്ടും പുനസംഘടിപ്പിക്കുന്നതെന്നാണ് വിവരം. ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുമ്പോള്‍ ഒരാള്‍ക്ക് മന്ത്രിസ്‌ഥാനം നഷ്‌ടമാകും. ഇപ്പോള്‍ തന്നെ മന്ത്രിമാരുടെ ക്വോട്ടാ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒരാളില്‍ നിന്നും മന്ത്രി സ്‌ഥാനം എടുത്തുമാറ്റും. വീണ്ടും പുനസംഘടന ഉണ്ടാകുമ്പോള്‍ വകുപ്പ് ആര്‍ക്ക് നഷ്‌ടമാകുമെന്ന് ആകാംഷ ഉയരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha