എംഎല്‍എമാരുള്ള കക്ഷികള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് പോകുമ്പോള്‍ മരുന്നിനു പോലും എംഎല്‍എ ഇല്ലാത്തവര്‍ എല്‍ഡിഎഫിലേക്ക്
എംഎല്‍എമാരുള്ള ഘടക കക്ഷികള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് പോകുമ്പോള്‍ മരുന്നിനു പോലും എംഎല്‍എ ഇല്ലാത്തവര്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക്. 2 എംഎല്‍എ മാരുള്ള ആര്‍എസ്‌പി യുഡിഎഫിലേക്ക് പോയി കഴിഞ്ഞു. ഇനി 2 എംഎല്‍എ മാരുള്ള എന്‍സിപിയും എല്‍ഡിഎഫ് വിടാനൊരുങ്ങുന്നു.
അതേസമയം മരുന്നിനു പോലും എംഎല്‍എമാരില്ലാത്ത ഗൗരിയമ്മയുടെ ജെഎസ്‌എസ് എല്‍ഡിഎഫിലേക്ക് വന്നു കഴിഞ്ഞു. ഇനി എല്‍ഡിഎഫിലേക്ക് വരാന്‍ പോകുന്നത് എംഎല്‍എമാരില്ലാത്ത യു.ഡി.എഫ് ഘടകകക്ഷിയായ സിഎംപിയാണ്.
സി.എം.പിയെ മുന്നണിയിലെടുക്കന്നത് സംബന്ധിച്ച് സി.പി.ഐ.എം നേതാക്കള്‍ കെ.അരവിന്ദാക്ഷന്‍ ആടക്കമുളള നേതാക്കളുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയോട് വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്ന യു.ഡി.എഫില്‍ തുടരണോയെന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ സി.എം.പിയുടെ പൊളിറ്റ് ബ്യുറോ ചേരും.
ജനുവരി മാസത്തില്‍ സി.എം.പിയിലുണ്ടായ പൊട്ടിത്തെറിയും പിളര്‍പ്പും യു.ഡി.എഫ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു. പാര്‍ട്ടിയിലെ അരവിന്ദാക്ഷന്‍ , സി.പി.ജോണ്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പോകണമെന്നായിരുന്നു തര്‍ക്കത്തില്‍ മാധ്യസ്ഥം വഹിച്ച കോണ്‍ഗ്രസ്സിന്റെ നിര്‍ദേശം. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് പുതിയ തര്‍ക്കം.
പിളര്‍പ്പ് ഉണ്ടാകുന്ന ജനുവരി 17ന് മുന്‍പുളള പാര്‍ട്ടിയിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന വ്യവസ്ഥ സി.പി.ജോണ്‍ വിഭാഗം പാലിക്കുന്നില്ലെന്നാണ് കെ.അരവിന്ദാക്ഷന്‍, എം.കെ.കണ്ണന്‍ എന്നിവര്‍ നയിക്കുന്ന വിഭാഗം ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പിരിച്ച് വിട്ടവരെ തിരിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഭാരവാഹികളാക്കുന്നു, കൂട്ടായ ആലോചനകളില്ലാതെ തീരുമാനമെടുക്കുന്നു എന്നീ ആക്ഷേപങ്ങളും സി.പി.ജോണിനെതിരെ ഉന്നയിക്കുന്നുണ്ട്.
തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഗൗരവമായെടുക്കുന്നില്ലെന്നതാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ ചൊടിപ്പിക്കുന്ന കാര്യം. മുന്നണിയേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തകര്‍ക്കുന്ന കോണ്‍ഗ്രസ് രീതിയുമായി പൊരുത്തപ്പെട്ടു പോകാനാവില്ലെന്നുമുളള നിലപാടിലാണ് അവര്‍. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി പ്രവേശനം സി.എം.പി ലക്ഷ്യമിടുന്നത്. ഇതിനായി സി.പി.ഐ.എം നേതാക്കളുമായി സി.എം.പി നേതൃത്വം പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആലപ്പുഴയിലായിരുന്നു ചര്‍ച്ച നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha