സി.എസ്.ഐ ബിഷപ്പിനോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി : ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷണറോട് രമേശ് ചെന്നിത്തല
സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ധര്‍മരാജ് റസാലം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പോലീസ് അപരമര്യാദയായി പെരുമാറിയെന്ന് പരാതി. ഇതേതുടര്‍ന്ന് രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശം നല്‍കി.
കോവളത്തിനു സമീപം ഒരു പരിപാടി ഉദ്‌ഘാടനം ചെയ്‌തു രാത്രിയില്‍ മടങ്ങുന്നവഴിയില്‍ പോലീസ് വാഹനം തടയുകയും പരിശോധന വേണമെന്നു പറഞ്ഞു. എന്നാല്‍ വാഹനത്തിലുള്ളത് ബിഷപ്പാണെന്ന് ഒപ്പമുണ്ടായിരുന്ന സെക്രട്ടറി റവ. പോള്‍സണ്‍ പോലീസ് സംഘത്തെ അറിയിച്ചെങ്കിലും സമീപത്തെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പറയാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹവും അത് ചെവികൊണ്ടില്ല. 20 മിനിറ്റോളം വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
ബിഷപ്പ് ആഭ്യന്തരമന്ത്രിയെ വിളിച്ചു പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തേടിയത്.
കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha