സോളാര്‍കേസ് : സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
സോളാര്‍ തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അടുത്തയാഴ്‌ച അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
സോളാര്‍ കേസില്‍ നേരത്തെ തന്നെ വി എസ് നിയമപോരാട്ടത്തിന് ഒരുങ്ങിയിരുന്നു. ഈ വിഷയത്തില്‍ സിപിഐ(എം) കേന്ദ്രനേതൃത്വം വി.എസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.സരിതാനായരും ബിജു രാധാകൃഷ്‌ണനും മുഖ്യപ്രതികളായ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് വി.എസ്. ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്.
എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ അന്വേഷണത്തിന് ഏറെ പോരായ്‌മകളുണ്ടെന്നും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് വി.എസ്. പറയുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌തെയായിരിക്കും വി എസിനുവേണ്ടി കോടതിയില്‍ ഹാജരാകുക.
https://www.facebook.com/Malayalivartha