കസ്‌തൂരിരംഗന്‍ : പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. എറണാകുളം, വയനാട്, തൃശൂര്‍ , കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ്.
സംസ്ഥാനത്തെ ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. മറ്റു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉച്ചയോടെ പ്രസിദ്ധീകരിക്കും.
ഡോ.ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പ്‌ളാന്റേഷനും ഒഴിവാക്കി അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ഭൂപടമാണിത്. പുതിയ കരട് വിജ്ഞാപനത്തിനനുസരിച്ചാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിച്ചത്. സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററാണ് ഭൂപടം തയ്യാറാക്കിയത്.
വില്ലേജുകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടങ്ങള്‍ക്ക്
http://ksrec.kerala.gov.in/frmEsa.aspx
https://www.facebook.com/Malayalivartha