ചാക്കോ താന്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിക്കുന്നതെന്തിന് ?
ചാലക്കുടി ഒരു പരമ്പരാഗത കോണ്‍ഗ്രസ് മണ്‌ഡലമാണ്. പഴയ മുകുന്ദപുരമാണ് ഇപ്പോഴത്തെ ചാലക്കുടി. അവിടെ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ ദേശീയനേതാവ് പി.സി. ചാക്കോ. ഇടതുപക്ഷത്തുള്ളത് പൊതുവെ ദുര്‍ബലനാണെന്ന് കരുതപ്പെടുന്ന സിനിമാനടന്‍ ഇന്നസെന്റ്. എന്നിട്ടും ചാക്കോ സ്ഥിരമായി താന്‍ തോല്‍ക്കാനിടയുണ്ടെന്ന മട്ടില്‍ സംസാരിക്കുന്നതെന്തിന്?
2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ അന്വേഷണം നടത്തിയ പാര്‍ലമെന്ററി സമിതിയുടെ കേസില്‍ ചാക്കോക്ക് ദേശീയതലത്തില്‍ പേരും പെരുമയുമുണ്ട്. തൃശൂര്‍ മണ്‌ഡലത്തെ വേണ്ടത്ര പരിക്കേല്‌ക്കാതെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ദേശീയ നേതാവ് ഒരു മണ്‌ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന കുഴപ്പങ്ങളൊക്കെ തൃശൂരിലും സംഭവിച്ചു. മരണം, കല്യാണം, നൂലുകെട്ട് തുടങ്ങിയ സ്ഥിരം കലാപരിപാടികളിലൊന്നും സംബന്ധിക്കാന്‍ ദേശീയ നേതാക്കള്‍ക്ക് കഴിയാറില്ല. റായ്‌ബലേറിയിലും അമേതിയിലും നടക്കുന്ന ശവമടക്കുകളില്‍ സോണിയാജിയും രാഹുല്‍ജിയും പങ്കെടുക്കണമെന്ന് ശഠിച്ചാല്‍ നടക്കുമോ? ശശിതരൂരിന്റെ മണ്‌ഡലമായ തിരുവനന്തപുരത്ത് നടക്കുന്ന പുടവ കൊടുക്കലിലൊക്ക എം.പി പങ്കെടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ? അത്തരം കുഴപ്പങ്ങള്‍ മാത്രമാണ് പി.സി. ചാക്കോയ്‌ക്കും സംഭവിച്ചത്.
എന്നാലും അഹമ്മദിനെ കാണണമെങ്കില്‍ ദുബായില്‍ പോകണമെന്ന് പറയുന്നതുപോലെയൊന്നുമല്ല ചാക്കോയുടെ കാര്യം
കെ.പി ധനപാലന്‍ രക്ഷപ്പെട്ട ഒരു നേതാവാണ്. വലിയ പ്രതിഭയൊന്നുമല്ലാത്തതിനാല്‍ ചാലക്കുടിയെ സ്വര്‍ഗ ലോകമാക്കാനൊന്നും അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനാവശ്യമായ പ്രായോഗിക പരിജ്ഞാനവും ഭാവനയുമൊന്നും ധനപാലന് ഉണ്ടായതുമില്ല. അതുകൊണ്ടാവാം സര്‍വേക്കാരെല്ലാം ചാലക്കുടി ഇത്തവണ ഇടതിനാണെന്ന് വിധിയെഴുതുന്നത്. ഏതായാലും ചാലക്കുടിയില്‍ താന്‍ തോല്‍ക്കുമെന്നു തന്നെ ചാക്കോ പ്രതീക്ഷിക്കുന്നു. എല്ലാം പോസിറ്റീവായി കാണണം എന്നൊക്കെ നമുക്ക് പറയാമെങ്കിലും അത് പറയാനേ കൊള്ളാവൂ.
ഇനി തോറ്റാലും രാജകീയമായി തോല്‍ക്കണം. അതിനാവശ്യം തോല്‍വിക്ക് ദേശീയ ദിനം കണ്ടെത്തും എന്നതാണ്. പ്രധാനമന്ത്രി മന്‍നോഹന്‍സിംഗ് കാരണം താന്‍ തോറ്റു എന്നു പറയുന്നതില്‍ അലങ്കാരമുണ്ട്. 2 ജി അഴിമതി അന്വേഷിച്ചതുകൊണ്ട് തോറ്റു എന്നു പറയുന്നതിലും അലങ്കാരമുണ്ട്. അതുകൊണ്ടാണ് താന്‍ തോറ്റാല്‍ 2ജി ജയിക്കുമെന്ന് ചാലക്കുടി മാമംപള്ളി എം.ഇ.എസ് കോളേജിലെ സ്ഥാനാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് ചാക്കോ പറഞ്ഞത്. തോറ്റാലും രാജകീയമായി തോല്‍ക്കണം. ഈ മാതൃക കേരളത്തിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും അനുകരിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha