അങ്ങനെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി, ഇനി സര്‍ക്കാര്‍ ജീവനക്കാര്‍
സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികള്‍ക്ക് ദിവസം 60 രൂപയുടെ വേതന വര്‍ദ്ധനയുണ്ടാകുമെന്ന ഉപാധിയിലാണ് സമരം ഒത്തുതീര്‍ന്നത്. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ വേതനം തുടരും. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചിരുന്നത്.
നിലവിലുള്ള ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനയാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടത്. സി.ഐ.ടി.യു, ഐ.എന്‍ .ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, യു.ടി.യു.സി, ടി.യു.സി.ഐ, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു എന്നീ സംഘടനകളാണ് പണിമുടക്കുന്നത്. സ്വകാര്യ ബസ്സിനെ കൂടുതല്‍ ആശ്രയിക്കുന്ന മധ്യകേരളത്തെയും വടക്കന്‍ കേരളത്തെയും പണിമുടക്ക് കാര്യമായി ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha