അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന് അറസ്റ്റില്‍
അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ അമ്മയുടെ കാമുകന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി. എരുമേലി ഡിപ്പോയിലെ കണ്ടക്ടര്‍ മേച്ചാല്‍ മച്ചിയാനിക്കല്‍ ജോസിനെ(43) പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മരിച്ച യുവതിയുമായി ജോസ് അടുപ്പത്തിലായിരുന്നു.
ജോലിആവശ്യത്തിനായി ഇവര്‍ പുറത്തുപോയ അവസരത്തിലാണ് മകളെ ഇയാള്‍ ഉപദ്രവിച്ചത്. ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ ജോസ് മദ്യപിച്ച് കഴിഞ്ഞ മാസം 23ന് രാത്രി വീട്ടിലെത്തി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്ഥിരമായി വീട്ടില്‍ തങ്ങാനെത്തുന്ന ജോസ് രാത്രിയില്‍ അമ്മ ഉറങ്ങിയശേഷം മകളെ ഉപദ്രവിക്കാന്‍ ചെല്ലുകയായിരുന്നു. അമ്മ സംഭവത്തിന് ഒത്താശ ചെയ്തതായി പോലീസിന് സംശയുണ്ട്. സ്കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയോട് അധ്യാപകന് വിവരം ചോദിച്ചറിയുകയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നു കൗണ്‍സിലിങ് നടത്തിയശേഷം ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പരാതി പോലീസിന് കൈമാറി. എസ്.ഐ: എസ്. സന്ദീപിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി
https://www.facebook.com/Malayalivartha