നെഹ്റു കോളജ് ചെയര്മാന് പി. കൃഷ്ണദാസിനു ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍
നെഹ്റു കോളജ് ചെയര്മാന് പി. കൃഷ്ണദാസിനു ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി. മഹിജ സുപ്രീം കോടതിയെ സമീപിച്ചു. സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും ഇനിയൊരു ജിഷ്ണുവും ഉണ്ടാകുന്നതിനുള്ള സാഹചര്യമുണ്ടാകരുതെന്നും മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെ സ്വാശ്രയ കോളജുകള്‍ കോണ്സെന്ട്രേഷന് ക്യാംപായി മാറിയെന്നാണു മഹിജയുടെ പരാതി. ഇത്തരം സംവിധാനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം. സ്വാശ്രയ കോളജുകളിലെ ഇടിമുറികളെക്കുറിച്ച് അന്വേഷിക്കണം. ക്യാംപസുകളിലെ ഇടിമുറികള്‍ തടയണം. കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണു കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചു പേരെ തിങ്കളാഴ്ച െ്രെകംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു രാത്രി തന്നെ അഞ്ചു പേരെയും വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മൂന്നാം പ്രതി സുചിത്രയ്ക്കു (42) ചൊവ്വാഴ്ചയും ആറാം പ്രതി സുകുമാരനു (78) ബുധനാഴ്ചയും വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചു.
റിമാന്‍ഡില്‍ തുടരുന്ന മൂന്നു പ്രതികളിലൊരാളായ കൃഷ്ണദാസിന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പൊലീസിന്റെ നടപടിക്രമങ്ങളില്‍ കാര്യമായ വീഴ്ചയുണ്ടെന്നു വിലയിരുത്തിയാണു കോടതി നടപടി.
https://www.facebook.com/Malayalivartha