പുകഴ്‌ത്തിയത് മിച്ചം, വിഎസിന് മാറാന്‍ കഴിയില്ല... പിണറായി കുറ്റക്കാരനല്ലെന്ന് പറഞ്ഞിട്ടില്ല, ടിപി ചന്ദ്രശേഖരന വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
പാര്‍ട്ടിയ്‌ക്ക് വിഎസ് വിധേയനായി എന്ന് പാര്‍ട്ടിക്കാരും പത്രക്കാരും കൊട്ടിഘോഷിക്കുന്നതിന് ഇടയില്‍ പഴയ രൂപത്തില്‍ വീണ്ടും വിഎസ്. ലാവലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിയെ അഭിനന്ദിക്കുക മാത്രമാണ് ചെയ്തത്. മേല്‍ക്കോടതികള്‍ ഉണ്ടല്ലോയെന്ന് താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ നല്‍കിയില്ലെന്നും വിഎസ് പറഞ്ഞു.
ടി.പി ചന്ദ്രശേഖരനെ ഇറച്ചി വിലയ്ക്ക് വിറ്റു എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിനും വിഎസ് മറുപടി പറഞ്ഞു. ടി.പിയെ വിറ്റത് താനല്ലെന്നും ചന്ദ്രശേഖരന്‍ വധം പുസ്തകമാക്കി വിറ്റ് കാശാക്കിയത് തിരുവഞ്ചൂരാണെന്നും വി.എസ് തിരിച്ചടിച്ചു. ടിപി കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ വ്യക്തി വിഎസ് ആണെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വിഎസിന്റേത് നിലവാരമില്ലാത്ത നിലപാടാണെന്നും ടിപിയെ വിഎസ് ഇറച്ചി വിലയ്ക്ക് വിറ്റെന്നും അദ്ദേഹം വിമര്‍ശിച്ചു.
ടിപി വധക്കേസില്‍ മാധ്യമങ്ങള്‍ക്കെതിരെയും വിഎസ് രംഗത്തെത്തി. കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും വിഎസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ടിപി വധക്കേസ് കൃഷിയായി മാറിയെന്നും വിഎസ് ആരോപിച്ചു. തനിക്ക് വധഭീഷണി ഉണ്ടെന്ന് ടിപി മുഖ്യമന്ത്രിയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും അറിയിച്ചിരുന്നു.
ടിപിയുടെ കശാപ്പിന് കൂട്ടുനിന്നവരാണ് ഇപ്പോള്‍ വ്യസനം പ്രകടിപ്പിക്കുന്നത്. കേസിലെ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ല. അന്വേഷണം മുറപോലെ നടക്കണം. കേസില്‍ ഫയാസ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ടിപി കേസില്‍ പാര്‍ട്ടി നടത്തിയത് രഹസ്യ അന്വേഷണമാണ്. അന്വേഷണം ആരാണ് നടത്തിയതെന്ന് പുറത്ത് പറയില്ല. കെകെ രമയെ ദുഖിപ്പിച്ചത് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരാണ്. സരിതയെപ്പോലുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല. മറുപടി പറയുന്നത് തനിക്ക് അപമാനമാണെന്നും വിഎസ് പറഞ്ഞു.
ഇതോടെ വെട്ടിലായത് വിഎസിനെ പുകഴ്‌ത്തി പറഞ്ഞ പിണറായി വിജയനും പാര്‍ട്ടീ നേതാക്കളുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha