സ്ത്രീ വിഷയത്തില്‍ കുടുങ്ങി രാജിവച്ചത് മൂന്ന് എല്‍.ഡി.എഫ് മന്ത്രിമാര്‍, നീലലോഹിതദാസന്‍ നാടാരെയും പി.ജെ. ജോസഫിനെയും കോടതി കുറ്റവിമുക്തരാക്കി, മൂന്നാമത്തെയാളായ എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനാകുമോ?
എല്‍ഡിഎഫില്‍ സ്ത്രീ വിഷയത്തില്‍ കുടുങ്ങി രാജിവെച്ചൊഴിയുന്ന മൂന്നാമത്തെ ഇരയാണ് എ.കെ. ശശീന്ദ്രന്‍. നേരത്തെ നീലലോഹിതദാസന്‍ നാടാറും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫും സമാനമായ വിവാദത്തിന്റെ പേരില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ പട്ടികയിലേക്കാണ് ഇപ്പോള്‍ എ.കെ. ശശീന്ദ്രന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ഇ.കെ. നയനാര്‍ മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസന്‍ നാടാര്‍ വിവാദത്തില്‍പ്പെടുന്നത്. 1999ല്‍ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു നാടാറിനെതിരായ ആരോപണം. ജനദാദളിനെ പ്രതിനിധീകരിച്ചിരുന്ന നാടാന്‍ നിയമസഭാ മന്ത്രിരത്തിലെ ചേംബറിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നെറ്റോയുടെ പരാതി.
ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന വിളിപ്പിച്ച മന്ത്രി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നെറ്റേ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നാടാര്‍ രാജിവെയ്ക്കുകയായിരുന്നു. പിന്നീട് നെറ്റോ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി.
കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫാണ് പിന്നീട് ഇതേ കാരണത്താല്‍ രാജിവെച്ചൊഴിഞ്ഞ എല്‍ഡിഎഫ് മന്ത്രി. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് അദ്ദേഹം വിവാദത്തില്‍ കുടുങ്ങിയത്. ചെന്നൈ കൊച്ചി വിമാനത്തില്‍ 2006 ആഗസ്റ്റ് 3ന് യാത്ര ചെയ്യുമ്‌ബോള്‍ ലക്ഷ്മി ഗോപകുമാര്‍ എന്ന സ്ത്രീയോട് മോശമായി പെരുമാറി എന്നതായിരുന്നു പിജെ ജോസഫിനെതിരായ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസ് പി.ജെ ജോസഫിനെതിരെ സ്ത്രീ പീഡനകുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശ പ്രകാരം ബി.സന്ധ്യ ഐ.എ.എസ് കേസന്വേഷിച്ച് 2006 ആഗസ്റ്റില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രശ്‌നം വിവാദമായതിനെത്തുടര്‍ന്ന് 2006 നവംബര്‍ 4ന് പി.ജെ. ജോസഫിന് മന്ത്രിസഭയില്‍ നിന്നും രാജി വെക്കേണ്ടതായി വന്നു.
എന്നാല്‍ ഇരുവരേയും കോടതി കുറ്റവിമുക്തരാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം. നാടാര്‍ക്ക് ആദ്യം കീഴ്‌ക്കോടതി മൂന്ന് മാസം തടവും പിഴയും ചുമത്തിയെങ്കിലും അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് കുറ്റവിമുക്തമാക്കുകയായിരുന്നു. സമാനമായ അവസ്ഥയായിരുന്നു പി.ജെ.ജോസഫിന്റെ കാര്യത്തിലും സംഭവിച്ചത്. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
1964ല്‍ ആഭ്യന്തര റവന്യു മന്ത്രിയായിരുന്ന മന്ത്രിയായിരുന്ന പി.ടി ചാക്കോയാണ് ഇതോ വിവാദത്തില്‍ രാജിവെച്ച ആദ്യ മന്ത്രി. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലി കുട്ടി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരും സമാനമായ സംഭവത്തിന്റെ പേരില്‍ രാജിവെച്ച മന്ത്രിമാരാണ്.
https://www.facebook.com/Malayalivartha