പട്ടിയെന്നും പൂച്ചയെന്നുമൊക്കെ പറഞ്ഞ് മൂന്നാറിലെത്തിയവരെ മുമ്പ് ഓടിച്ച് വിട്ടിട്ടുണ്ട്...
ഭരണപരിഷ്കരണ ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് മൂന്നാര്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞത് കാര്യമായി കാണുന്നില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മൂന്നാറില്‍ കൈയ്യേറ്റമൊന്നും നടക്കുന്നില്ലെന്നും മന്ത്രി എം.എം മണി വ്യക്തമാക്കി. എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമേ മൂന്നാര്‍ വിഷയം ഊതി വീര്പ്പിക്കുന്നതെന്നും വി.എസിന് മറുപടി പറഞ്ഞ് വിവാദത്തില്പ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു
ശരിക്ക് പഠിച്ചശേഷം വേണം മൂന്നാറിനെപ്പറ്റി സംസാരിക്കാന്‍. പട്ടിയെന്നും പൂച്ചയെന്നുമൊക്കെ പറഞ്ഞ് മൂന്നാറിലെത്തിയവരെ മുമ്പ് ഓടിച്ച് വിട്ടിട്ടുണ്ട്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മൂന്നാര്‍ ദൗത്യത്തെ ഓര്‍മിപ്പിച്ച് മണി പറഞ്ഞു.
എസ് രാജേന്ദ്രന് എം.എല്‍.എ അവകാശപ്പെടുന്നതു പോലെ അദ്ദേഹത്തിന് നേരത്തേ മുതല്‍ മൂന്നാറില്‍ പട്ടയം ഉള്ളതാണ്. മാദ്ധ്യമങ്ങള്‍ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അദ്ദേഹം അവിടെ ജനിച്ച ആളാണ്. പിതാവിന്റെ കാലം മുതല്‍ തന്നെ അദ്ദേഹം അവിടെ താമസിച്ചുവരുന്നു. മറ്റ് വിവാദങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha