നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി
എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവില്‍ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയെ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി വഹിക്കുന്ന നളിനി നെറ്റോ ഐ.എ.എസുകാരില്‍ ഏറ്റവും സീനിയറാണ്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പദവിയും അവര്‍ വഹിച്ചു വരികയായിരുന്നു.
അതേസമയം എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച അശ്ലീല ഫോണ്‍ വിവാദം അന്വേഷിക്കാന്‍ ജസ്റ്റിസ് പി.എ ആന്റണിയെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് പുറമെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസും മാര്‍ച്ച് 31ന് വിരമിക്കും. ഇരുവര്‍ക്കും ബുധനാഴ്ച സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയെന്റ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യാത്രയയപ്പ് നല്‍കും.
വിജയാനന്ദ് 81 ബാച്ചിലെയും ഷീലാ തോമസ് 85 ബാച്ചിലേയും ഉദ്യോഗസ്ഥരാണ്. നളിനി നെറ്റോയും 81 ബാച്ചിലെ ഉദ്യോഗസ്ഥയാണ്. ആഗസ്റ്റ് വരെ സേവന കാലാവധിയുണ്ട്. ഇപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ജെയിംസ് വര്‍ഗീസ്, പി.എച്ച്. കുര്യന് എന്നിവര്‍ക്ക് അഡീഷനല്‍ ചീഫ് സെക്രട്ടറിമാരാകും.
https://www.facebook.com/Malayalivartha