ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കും ; ഔദ്യോഗിക പ്രഖ്യാപനം നാളെ
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കും. അദ്ദേഹത്തിന്റെ പത്രികയില്‍ അപാകതയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കാന്‍ കളക്‌ടര്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ചുമതലപ്പെടുത്തിയതിലെ അപാകതയാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടികാണിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സി.എഫ്.തോമസാണ് പാര്‍ട്ടി ചെയര്‍മാന്‍. 2006 ലാണ് ഇദ്ദഹത്തെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്. 2008 ല്‍ സി.എഫ്.തോമസിനെ മാറ്റി കെ.എം.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടായിരുന്നില്ല.
എന്നാല്‍ മാണിയാണ് ചെയര്‍മാനെന്ന് തെളിയിക്കുന്ന രേഖകള്‍ പാര്‍ട്ടി വരണാധികാരി കൂടിയായ കളക്‌ടര്‍ക്കു കൈമാറി. ഇതോടെ മാണിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതിന്റെ രേഖകളും സമര്‍പ്പിച്ചു. കൂടാതെ പാര്‍ട്ടിയുടെ വരവ്, ചലവ് കണക്കുകളും ഹാജരാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്ന കാര്യത്തില്‍ വരണാധികാരി കൂടിയായ കളക്‌ടര്‍ തീരുമാനം എടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനിനെറ്റോ അറിയിച്ചു.
https://www.facebook.com/Malayalivartha