ആര്യാടന്‍ ഷൗക്കത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഷൗക്കത്തിനെ ചോദ്യം ചെയ്തത്.
നിലമ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ആര്യാടന്‍ മുഹമ്മദിന്റെ പിഎ പ്രതി ബീജു നായരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. ഷൗക്കത്തിനൊപ്പം അദ്ദേഹത്തിന്റെ പി.എ. രാജു, ഡ്രൈവര്‍ മനു എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്.
രാധ വധക്കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ബിജു നായര്‍ ആര്യാടന്‍ ഷൗക്കത്തുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രാധയുടെ സഹോദരന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha