ന്യൂസ് പേപ്പര്‍ ബോയ് സംവിധായകന്‍ പി.രാമദാസ് അന്തരിച്ചു
മലയാളത്തിലെ ആദ്യ നിയോ റി.ലിസത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച ന്യൂസ് പേപ്പര്‍ ബോയ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ പി.രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1954 ലാണ് ന്യൂസ് പേപ്പര്‍ ബോയ് സംവിധാനം ചെയ്‌തത്. പിന്നീട് 1975 ല്‍ നിറമാല, 1981 ല്‍ വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനം ചെയ്‌തു. 2008 ല്‍ കെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് കുട്ടികള്‍ മാത്രം വേഷമിട്ട ന്യൂസ് പേപ്പര്‍ ബോയ് പി.രാമദാസ് കഥയെഴുതി സംവിധാനം ചെയ്‌തത്. തൃശൂരിലെ മഹാത്മാ സ്‌മാരക സംഘം എന്ന യുവജന സംഘടനയുടെ കലാവിഭാഗമായ ആദര്‍ശ കലാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. ഫ്‌ളാഷ് ബ്‌ളാക്കിലൂടെ ആദ്യമായി കഥ പറഞ്ഞ ഈ ചിത്രം ജീവിതാവകാശങ്ങള്‍ക്കു വേണ്ടി യാചിക്കുന്ന ഒരു പത്രവില്‌പനക്കാരനായ കുട്ടിയുടെ കഥയാണ് പറയുന്നത്.
ചിന്തകളുടെ പുതിയ വഴിത്താര തുറന്നിടുകയാണ് പി.രാമദാസ് ഈ ചിത്രത്തിലൂടെ ചെയ്‌തത്. നവീന സിനിമയിലേക്ക് എളിയ കാല്‍വെയ്‌പാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം ചെയ്‌തത്. ഈ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ സിനിമ വികാസം പ്രാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha