പരിയാരത്ത് വീണ്ടും മാനേജ്‌മെന്റ് എന്‍ ആര്‍ ഐ ക്വോട്ട
സഹകരണവകുപ്പിന്റെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുതെതങ്കിലും ഇക്കൊല്ലം മാനേജ്‌മെന്റ് എന്‍ ആര്‍ ഐ ക്വോട്ടയില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ഏപ്രില്‍ ഒന്നിന് ഈ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കും. മുമ്പ് എടുത്ത തീരുമാനം മറികടന്നാണ് പകുതി സീറ്റുകള്‍ മെറിറ്റില്‍ നിന്ന് എടുത്തു മാറ്റുന്നത്. പ്രോസ്‌പെക്‌ടസില്‍ എന്‍ ആര്‍ ഐ മാനേജ്‌മെന്റ് സീറ്റുകള്‍ ഉണ്ടെന്ന് കാണിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് മുഴുവന്‍ സീറ്റുകളിലും പ്രവേശനം മെറിറ്റിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രോസ്‌പെക്‌ടസിനു വിരുദ്ധമായി പ്രവേശനം നടത്തുന്നത് നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുമെന്ന വാദമുന്നയിച്ചാണ് ഈ തീരുമാനം മറി കടക്കുന്നത്. ഫലത്തില്‍ സര്‍ക്കാര്‍ കോളേജില്‍ മാനേജ്‌മെന്റ് എന്‍ ആര്‍ ഐ സീറ്റുകള്‍ എന്ന സ്ഥിതിയാണ് കൈവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha