വാഗമണ്‍ ക്യാമ്പ് നടത്തിയ ഖുറേഷിക്കായി കേരളത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു
രാജ്യത്തെമ്പാടും സ്‌ഫോടനത്തിന് തീവ്രവാദി സേനയെ സജ്ജമാക്കാന്‍ വാഗമണില്‍ പരിശീലനക്യാമ്പ് നടത്തിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് അബ്‌ദുള്‍ സുബ്‌ഹാന്‍ ഖുറേഷിക്കായി (തൗഖീര്‍-41) കേരളത്തിലടക്കം എന്‍.എയും ഡല്‍ഹി പോലീസും ഗുജറാത്ത് പോലീസും തെരയുന്നു.
സ്‌പെഷ്യല്‍ സെല്‍ പിടികൂടിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ മേധാവി തെഹ്‌സിന്‍ അക്തര്‍, വഖാസ് അഹമ്മദ്( സിയാ-ഉര്‍ റഹ്മാന്‍,25) എന്നിവര്‍ക്കൊപ്പം ഖുറേഷിയും മൂന്നാറിലെത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇവരില്‍ നിന്ന് ഖുറേഷിയെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വഖാസിന്റെ മംഗലാപുരത്തെ വാടകഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളില്‍ ഖുറേഷിയുടെ വിവരങ്ങളുമുണ്ടായിരുന്നു. നാല് വര്‍ഷം കൊണ്ട് ഒരു ഡസന്‍ സ്‌ഫോടനങ്ങള്‍ നടത്തിയശേഷം 2008 ല്‍ അപ്രത്യക്ഷനായ ഖുറേഷിയുടെ തലയ്‌ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ ) നാലു ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha