മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിതന്നെയെന്ന് ഹൈക്കോടതി
കളമശ്ശേരി, കടകംപള്ളി ഭൂമിയിടപാട് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിധി ന്യായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനവും ഗുരുതരമായ പരാമര്‍ശങ്ങളും. ഓഫീസിനു നേരെയുണ്ടായ ആരോപണങ്ങള്‍ക്ക് ജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.
ഈ അടുത്തകാലത്തായി മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സോളാര്‍ തട്ടിപ്പ്, ഭൂമി തട്ടിപ്പ് തുടങ്ങിയ കേസുകള്‍ ജനങ്ങള്‍ അതിശയത്തോടെയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്താക്കി ക്രിമിനലുകള്‍ വിലസുകയാണ്. സരിത-സോളാര്‍ കേസില്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ പുറത്താക്കേണ്ട സാഹചര്യം വരെയുണ്ടായി.
മുഖ്യമന്ത്രിയുടെ പോഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരാള്‍തന്നെ തട്ടിപ്പിന് കൂട്ടു നില്‍ക്കുക എന്നത് ആശ്ചര്യകരമാണ്. പേഴ്‌സണല്‍ സ്റ്റാഫുകളെ തിരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയോ നിയമിച്ചവരോ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാതരത്തിലും ജനങ്ങള്‍ക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha