വിളിക്കില്ല, വിളിക്കാതെ വന്നാല്‍ നോക്കാം, ദൈവമേ ഈ സമരം ആരെങ്കിലുമൊന്ന് ഒത്തുതീര്‍പ്പാക്കണേ...
വിളിക്കില്ല, വന്നാല്‍ ഒരുകപ്പ് ചായയും കുടിച്ച് ചര്‍ച്ചചെയ്‌ത് പിരിയാം. സമരക്കാര്‍ മുന്‍കൈയ്യെടുത്ത് ചര്‍ച്ചയ്‌ക്ക് പോയാല്‍ സര്‍ക്കാര്‍ ബലം പിടിക്കും. സമരം പൊളിയും. ടൈ കെട്ടിയില്ലങ്കിലും കേരളത്തെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉദ്യാഗസ്ഥരാണ് തങ്ങള്‍ . എന്താ സര്‍ക്കാരിന് വിളിച്ചാല്‍ ...
സര്‍ക്കാരിനും അതു തന്നെയാണ് പ്രശ്‌നം. സമരക്കാര്‍ ആവശ്യപ്പെടുന്നത് അത്ര പെട്ടെന്നൊന്നും നേടിക്കൊടുക്കാന്‍ കഴിയില്ല. അവര്‍ക്കെന്താ വന്നാല്‍ . ഒന്നുമില്ലെങ്കിലും ശമ്പളം കൊടുക്കുന്ന മുതലാളിമാരല്ലേ തങ്ങള്‍ . മാത്രവുമല്ല കുടുംബശ്രീ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ജയിച്ചെന്നാണ് കരുതിയത്. എന്നാല്‍ മന്ത്രിമാരുടെ പ്രസ്ഥാവനയിലൂടെയാണ് യഥാര്‍ത്ഥത്തില്‍ സമരക്കാരാണ് ജയിച്ചതെന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും മനസിലായത്. മാത്രവുമല്ല ഒരുമാസം ശമ്പളം കിട്ടിയില്ലങ്കില്‍ കഞ്ഞികുടിക്കാന്‍ കഴിയാത്തവരുമല്ല അവര്‍ . മുമ്പത്തെ സമരത്തിലൂടെ അവര്‍ അത് തെളിയിച്ചതുമാണ്. പാവപ്പെട്ട സര്‍ക്കാരിനാവട്ടെ ആ ഒരുമാസത്തെ ശമ്പളത്തുക ഒരു ലോട്ടറി പോലെയാണ്. ഈ തുകയൊന്ന് കൈയ്യില്‍ കിട്ടട്ടെ, എന്നിട്ടുവേണം.... അങ്ങനെ സമരം പരമാവധി നീളട്ടെ.
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് ഒരാഴ്‌ച പിന്നിടുമ്പോള്‍ ആരും ഏറ്റെടുക്കാനില്ലാതെ എങ്ങനേയെങ്കിലും ഒന്നവസാനിച്ച് കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ് സമരക്കാരും സര്‍ക്കാരും.
https://www.facebook.com/Malayalivartha