കറിവേപ്പിലയിലും പച്ച മുളകിലും വിഷം
സംസ്ഥാനത്ത് ഉപയോഗിക്കുന്ന കറിവേപ്പിലയിലും പച്ചമുളകിലും അപകടകരമാകും വിധം വിഷാംശങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍ കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് ഇവയുള്‍പ്പെടെ അഞ്ചിനങ്ങളില്‍ മാരകമായ വിഷാംശങ്ങള്‍ കണ്ടെത്തിയത്. കറിവേപ്പിലക്കും പച്ചമുളകിനും പുറമെ, പയര്‍, പുതിന ഇല, സാമ്പാര്‍ മുളക് എന്നിവയിലാണ് മനുഷ്യന്റെ നാഡീവ്യൂഹത്തെ തകര്‍ക്കുന്ന കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്.
അനുവദനീയമായ അളവിന്റെ പതിന്മടങ്ങ് വിഷാംശമാണ് കറിവേപ്പിലയിലും പച്ചമുളകിലും കണ്ടെത്തിയത്. നിസാരമായി മലയാളികള്‍ കാണുന്ന കറിവേപ്പിലയില്‍ ആറ് മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. ക്‌ളോര്‍ പൈറിഫോസ്, സൈപെര്‍മെത്രീന്‍ , ഫെന്‍പ്രൊപ്പാത്രിന്‍, പ്രൊഫെനോഫോസ്, മിഥെയിന്‍ പാരതയ്യോണ്‍, ലാംബ്ഡാ സൈഹാലോത്രിന്‍ എന്നിവയാണ് കറിവേപ്പിലയില്‍ കണ്ടെത്തിയത്. ക്‌ളോര്‍ പൈറിഫോസ്, പ്രൊഫെനോഫോസ്, ലാംബ്ഡാ സൈഹാലോത്രിന്‍ എന്നിവ പച്ചമുളകിലും കണ്ടെത്തി.
പുതിന ഇലയില്‍ ക്‌ളോര്‍ പൈറിഫോസ്, സൈപെര്‍മെത്രീന്‍, പ്രൊഫെനോഫോസ്, മിഥെയിന്‍ പാരതയ്യോണ്‍ എന്നിവക്ക് പുറമെ ക്യൂനാല്‍ ഫോസും സാമ്പാര്‍ മുളകില്‍ ക്‌ളോര്‍ പൈറിഫോസ്, പ്രൊഫെനോഫോസ്, സൈപെര്‍മെത്രീന്‍ എന്നിവയും കണ്ടെത്തി. പയറില്‍ ലാംബ്ഡാ സൈഹാലോത്രിന്‍, ഫെന്‍വാലറേറ്റ്, എത്തയ്യോണ്‍ എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. ചുവപ്പ് ചീര, മല്ലിയില, ബീന്‍സ്, കാപ്‌സിക്കം, സാലഡ് വെള്ളരി, ബീന്‍സ് എന്നിവയിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത് നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിക്ക് താഴെയാണ്.
തിരുവനന്തപുരത്തെ പച്ചക്കറി കടകള്‍ , സൂപ്പര്‍ / ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിടങ്ങളില്‍ നിന്നും കാസര്‍കോട് പച്ചക്കറി ചന്തകളിലും നിന്ന് ശേഖരിച്ച 52 ഇനം പച്ചക്കറികളെയാണ് പരിശോധനക്ക് വിധേയമാക്കിയത്. വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറിയില്‍ പ്രൊഫ.തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. പരിശോധനക്കുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ തലത്തിലെ ഒരേയൊരു അക്രഡിറ്റഡ് ലാബറട്ടറിയാണ് വെള്ളയാണി കാര്‍ഷിക കോളജിലേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha