വക്കം റിപ്പോര്‍ട്ട് ചോര്‍ത്തിയത് കോണ്‍ഗ്രസുകാര്‍
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാനുള്ള സാഹചര്യത്തെകുറിച്ച് അന്വേഷിച്ച വക്കം പുരുഷോത്തമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ത്തിയത് കോണ്‍ഗ്രസിലെ ഉന്നതരാണെന്ന് സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചതെന്നാണ് വക്കം റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇത് സംബന്ധിച്ച് കെ.പി.സി.സി നേതൃത്വം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവു കിട്ടിയത്. വി.എം. സുധീരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി ഓഫീസില്‍ നിന്നു തന്നെയാണ് രേഖ ചോര്‍ത്തിയത്. ഇതിന് വക്കം പുരുഷോത്തമന്റെ മൗനതാനുവാദമുണ്ടായിരുന്നോ എന്നും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ മന്ത്രിസഭാ പുനസംഘടനയെകുറിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. മന്ത്രിസഭാ പുനസംഘടനയെകുറിച്ച് പാര്‍ട്ടിയിലാരും ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും ഇതു സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും സൂധീരന്‍ പറഞ്ഞു. പ്രസ് ക്ലബിന്റെ മുഖാമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയും സുധീരനും മനസു തുറന്നത്.
കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ക്കെതിരെ വക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇവരില്‍ പത്തോളം പേര്‍ക്കെതിരെ വക്കം കമ്മിറ്റി നടപടിയും നിര്‍ദ്ദേശിച്ചു. എന്നാല്‍ ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല. രമേശ് ചെന്നിത്തല പാര്‍ട്ടി അധ്യക്ഷനായ കാലത്താണ് വക്കം റിപ്പോര്‍ട്ട് ലഭിച്ചത്. റിപ്പോര്‍ട്ട് കിട്ടിയപാടേ രമേശ് ചെന്നിത്തല അത് ലോക്കറില്‍ കയറ്റി. രമേശിന്റെ ഗ്രൂപ്പുകാരായ ചില നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതാണ് രമേശിനെ ചൊടിപ്പിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടി വാതുക്കലെത്തിയപ്പോള്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായെടുക്കുന്നു. വി.എം. സുധീരനെ ഇത് പ്രകോപിപ്പിക്കുകയും ചെയ്‌തു. അച്ചടക്കമില്ലെങ്കില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയില്ലെന്നാണ് സുധീരന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha