വിധിക്ക് മുമ്പ് കണ്ടിരുന്നു... മുഖ്യമന്ത്രിയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഹാറൂണ്‍ റഷീദുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നെന്ന് കൊടിയേരി ബാലകൃഷ്‌ണന്‍
കേരള രാഷ്‌ട്രീയത്തില്‍ വീണ്ടുമൊരു വിവാദത്തിന് തുടക്കമിട്ട് കൊണ്ട് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്‌ണന്‍ . മുഖ്യമന്ത്രിയ്‌ക്ക് എതിരായി രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിധി പുറപ്പെടുവിച്ച ജസ്‌റ്റീസ് ഹാറൂണ്‍ റഷീദുമായി വിധി പറയുന്നതിന് മുന്‍പ് കൂടിക്കാഴ്‌ച നടത്തിയിരുന്നെന്ന് കൊടിയേരി സമ്മതിച്ചു. എന്നാല്‍ തങ്ങള്‍ വ്യക്‌തിപരമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്‌ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ജസ്‌റ്റീസ് ഹാറൂണ്‍ റഷീദ് വിധിയ്‌ക്ക് മുന്‍പ് കൊടിയേരിയെ കണ്ടിരുന്നെന്ന് കെപിസിസി വാക്‌താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു കൊടിയേരി.
ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ജസ്‌റ്റീസ് ഹാറൂന്‍ റഷീദിനെ കണ്ടിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മകളുടെ വിവാഹക്കാര്യമാണ് തങ്ങള്‍ സംസാരിച്ചതെന്നും കൊടിയേരി പറഞ്ഞു. ജസ്‌റ്റീസിനെ വ്യക്‌തിപരമായി അറിയാമെന്നും കൊടിയേരി വ്യക്‌തമാക്കി. ഏതെങ്കിലും ജഡ്‌ജി വിധിയ്‌ക്ക് മുന്‍പ് കേസിന്റെ കാര്യങ്ങള്‍ മറ്റൊരാളോട് ചര്‍ച്ച ചെയ്യുമോ എന്നും കൊടിയേരി ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിധിയിലാണ് ജസ്‌റ്റീസ് ഹാറൂണ്‍ റഷീദിന്റെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കളങ്കിത വ്യക്‌തികളെ പേഴ്‌സണല്‍ സ്‌റ്റാഫില്‍ ഉള്‍പ്പെടുത്തിയ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് പറഞ്ഞ കോടതി സരിത വിഷയത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha