12 വര്‍ഷം യുവതിയെ വാണിഭം നടത്തിയ ബന്ധുക്കള്‍ അറസ്റ്റില്‍
വെളളിക്കുളങ്ങര മോനടിയില്‍ പട്ടികജാതി യുവതിയെ പന്ത്രണ്ടുവര്‍ഷത്തോളം ലൈംഗികമായി ചൂഷണത്തിനിരയാക്കിയ ബന്ധുക്കളടക്കം എട്ടു പേരെ ചാലക്കുടി ഡി.വൈ.എസ്.പി. ടോമി സെബാസ്റ്റ്യനും സംഘവും അറസ്റ്റ് ചെയ്‌തു.പിതൃസഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും ചേര്‍ന്ന് യുവതിയെ പണയത്തിനായി പലര്‍ക്കും കാഴ്‌ചവയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പത്തിലധികം പേലെ ഇനിയും പിടികിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധുക്കളും മോനടി സ്വദേശികളുമായ കൊട്ടരിക്കാരന്‍ തങ്കപ്പന്‍ (50) വെട്ടരിയാട്ടില്‍ അരവിന്ദാക്ഷന്‍ (48), അരവിന്ദാക്ഷന്റെ ഭാര്യ ഭവാനി (40), പെണ്‍കുട്ടിയെ പീഡിപ്പിച്ച മോനടി പൈനാടത്ത് ഡേവിഡ് (46), ഏണാശേരി വള്ളോന്റെ ഭാര്യ രാധ (50) കിഴക്കേപുരക്കല്‍ നന്ദനന്‍ (38) പടിയൂര്‍ സുനില്‍കുമാര്‍ (32) തൂവപ്പറമ്പില്‍ വിജയന്‍ (38) എന്നിവരാണ് അറസ്റ്റലായത്. ഇരുപത്തിനാലു വയസു പ്രായമുളള പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസുമുതല്‍ ബന്ധുക്കള്‍ പണം വാങ്ങി പലര്‍ക്കും കാഴ്‌ചവയ്‌ക്കുകയായിരുന്നു. സുധീഷ് ബാബു, സജീവ്‌കുമാര്‍, രാജേഷ്, ജിജു, ജാഫര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha