ട്രഷറിക്ക് ആസ്ഥാന മന്ദിരം ഇക്കൊല്ലം: ധനമന്ത്രി കെഎം മാണി
ട്രഷറി ഡയറക്ടറേറ്റിന് ആസ്ഥാനമന്ദിരം നിര്‍മിക്കന്നതിന് ഇക്കൊല്ലത്തെ ബജറ്റില്‍ തുക വകയിരുത്തുമെന്ന് ധനമന്ത്രി കെഎം മാണി.
ട്രഷറി ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കുന്ന ട്രഷറി വകുപ്പ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. വാണിജ്യനികുതി കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് മുദ്രപത്ര വില്‍പ്പന. വര്‍ഷംതോറും 2,000 കോടി വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നു. 1200 വെണ്ടര്‍മാര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
ട്രഷറിയില്‍ 6021 കോടിയുടെ സ്ഥിരം നിക്ഷേപമുണ്ടൈന്ന് മന്ത്രി പറഞ്ഞു. മറ്റ് സേവിംഗ്‌സ് ഇനത്തില്‍ 5250 കോടിയുണ്ട്. ട്രഷറി കമ്പ്യൂട്ടര്‍വത്‌കരണം പൂര്‍ത്തിയാക്കിയിട്ടണ്ട്.
ട്രഷറിയില്‍ കോര്‍-ബാങ്കിംഗും എ.റ്റി.എമ്മും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha