സ്വാമിയായ എന്നെ അവര്‍ പേപ്പട്ടിയെപ്പോലെ അടിച്ചോടിച്ചു... മഠത്തിനെതിരെ പ്രസംഗിച്ച സന്ദീപാനന്ദഗിരിയെ വേദിയില്‍ കയറി അടിച്ചോടിച്ചു
സ്വാമിയായ തന്നെ പേപ്പട്ടിയെ പോലെ തല്ലിയോടിച്ചെന്ന് സ്‌കൂള്‍ ഓഫ് ഭഗവത്‌ഗീത സ്‌ഥാപകന്‍ സ്വാമി സന്ദീപാനന്ദഗിരി. മാതാ അമൃതാനന്ദമയി മഠത്തിനും ഹിന്ദുസംഘടനകള്‍ക്കുമെതിരേ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഒരു സംഘം ആള്‍ക്കാര്‍ സന്ദീപാനന്ദ ഗിരിയെ പ്രഭാഷണവേദിയില്‍ കയറി അടിച്ചോടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തിരൂര്‍ തുഞ്ചന്‍പറമ്പിലാണു സംഭവം. ഭാരതീയം 2014 എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിനപ്രഭാഷണവേദിയിലായിരുന്നു അക്രമം.
പരുക്കേറ്റ സ്വാമിയെ കോട്ടയ്‌ക്കലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കും തോളിനും മര്‍ദനമേറ്റ സന്ദീപാനന്ദയുടെ പരുക്കു ഗുരുതരമല്ലെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു.
പ്രഭാഷണപരമ്പരയുടെ ആദ്യദിനം മഠത്തിനും അമൃതാന്ദമയിക്കും ഹിന്ദുസംഘടനകള്‍ക്കുമെതിരേ പരാമര്‍ശം നടത്തിയതിലുള്ള എതിര്‍പ്പ് ചിലര്‍ സന്ദീപാനന്ദഗിരിയെ അറിയിച്ചിരുന്നു. ഇന്നലെ പ്രഭാഷണം തുടങ്ങിയപ്പോള്‍ ഒരുപറ്റം ആളുകള്‍ വേദിയിലേക്ക് ഓടിക്കയറി അദ്ദേഹത്തെ പൊതിരെത്തല്ലി.
അടിയേറ്റ് ഓടിയ സന്ദീപാനന്ദഗിരി തുഞ്ചന്‍പറമ്പില്‍ എം.ടി. വാസുദേവന്‍നായരുടെ ഓഫീസിനു സമീപം ഒളിച്ചു. തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയാണു രക്ഷിച്ചത്. തുടര്‍ന്ന്, വൈകിട്ട് 6.10-നു കനത്ത പോലീസ് കാവലില്‍ പ്രഭാഷണം തുടര്‍ന്നു.മറ്റേതെങ്കിലും സംസ്‌ഥാനത്ത് ഒരു സ്വാമിയെ പേപ്പട്ടിയെപ്പോലെ അടിച്ചോടിക്കുമോ? ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളെന്നും അദ്ദേഹം തുടര്‍ന്നു പ്രഭാഷണത്തില്‍ പറഞ്ഞു. ആര്‍.എസ്.എസുകാരാണു തന്നെ അക്രമിച്ചതെന്നും കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും സന്ദീപാനന്ദഗിരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അമൃതാന്ദമയിയെ പേരെടുത്തു പരാമര്‍ശിച്ചില്ല. അമ്മയെ തള്ളയെന്നു വിളിക്കുന്നവര്‍ മഠത്തില്‍ പോയി അമ്മേയെന്നു വിളിക്കുന്നതു സംസ്‌കാരത്തിനു യോജിച്ചതല്ലെന്നാണു പറഞ്ഞത്. ഒ. രാജഗോപാല്‍ അടക്കമുള്ള ആര്‍.എസ്.എസ്. നേതാക്കളുമായി തനിക്കു ബന്ധമുണ്ട്. തന്നോട് എതിര്‍പ്പുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പ്രഭാഷണവേദിയില്‍ അവസരമുണ്ടായിരുന്നു. വിദ്യാഭ്യാസമുള്ള ക്രിമിനലുകളാണു കേരളത്തില്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha