തെരഞ്ഞെടുപ്പ് കഴിയട്ടെ... നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കേണ്ടെന്ന് മന്ത്രിസഭ
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കേണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം. നിലവാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ച 418 ബാറുകളുടെ ലൈസന്‍സാണ് തത്കാലം പുതുക്കേണ്ടെന്ന് തീരുമാനിച്ചത്. മറ്റ് ബാറുകളുടെയും ക്ലബ്ബുകളുടെയും ലൈസന്‍സ് പുതുക്കി നല്‍കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
തെരഞ്ഞെടുപ്പിന് മുമ്പായി നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം വിശദമായ തീരുമാനമെടുക്കാമെന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം. അതേസമയം ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കും. നിലവാരമില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെതിരെ സര്‍ക്കാരിന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കര്‍ശന താക്കീത് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha