ആരാണ് യഥാര്‍ത്ഥ സ്വാമി? അമൃതാനന്ദമയീ മഠത്തെ ആത്മീയ സംവാദത്തിന് വെല്ലുവിളിച്ച് സന്ദീപാനന്ദ ഗിരി, തെറ്റെങ്കില്‍ ആത്മീയ വസ്‌ത്രം അഴിക്കാം
അമൃതാനന്ദമയീ മഠത്തെ ആത്മീയ സംവാദത്തിന് വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. മഠവുമായി ഭാരതീയ ചിന്തയെ കുറിച്ച് സംവദിക്കാന്‍ തയ്യാറാണെന്ന് സന്ദീപാനന്ദ പറഞ്ഞു. ശങ്കരജയന്തി, നാരായണ ജയന്തി എന്നിവ മഠത്തിന് അന്യമാണ്. തന്റെ വാക്കുകള്‍ ഭാരതീയമല്ലെന്ന് സ്ഥാപിച്ചാല്‍ ആത്മീയ വസ്ത്രം അഴിക്കാന്‍ തയ്യാറാണെന്നും പൂജാമുറികളില്‍ ദൈവങ്ങള്‍ക്ക് പകരം ആള്‍ദൈവങ്ങളെ സ്ഥാപിച്ചിരിക്കുകയാണെന്ന് സ്വാമി സന്ദീപാനന്ദ പറഞ്ഞു.
അതേസമയം സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെയുള്ള ആര്‍എസ്എസ് ആക്രമണത്തില്‍ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശികളായ ഉണ്ണികൃഷ്ണന്‍, വാസു, രാജേഷ്എന്നിവരാണ് അറസ്റ്റിലായത്. അക്രമണത്തില്‍ പരുക്കേറ്റ സന്ദീപാനന്ദ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ അമൃതാനന്ദമയിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടു. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശാണ് ഹര്‍ജി നല്‍കിയത് .
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെ ആക്രമണമുണ്ടായത്. പ്രഭാഷണത്തിനിടെ സ്‌റ്റേജിലെത്തിയാണ് അക്രമികള്‍ സ്വാമിയെ ആക്രമിച്ചത്. തിരൂര്‍ എസ്‌ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ആക്രമണത്തില്‍ പരുക്കേറ്റ സ്വാമിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തില്‍ സ്വാമിയുടെ തലക്ക് മുറിവേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha