ഇന്നസെന്റിനെ സഹായിക്കാന്‍ താരങ്ങളും ഇറങ്ങുന്നു
താരസംഘടനയുടെ അമ്മയുടെ സാരഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉറപ്പായി മുന്നേറുമ്പോള്‍ മണ്‌ഡലങ്ങളിലുളളവര്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. സൂപ്പര്‍താരങ്ങളൊന്നും വരുന്നില്ലേ, ഇന്നസെന്റ് എന്ന രാഷ്‌ട്രീയക്കാരനെ അവര്‍ കൈവിട്ടോ? പക്ഷേ ആശങ്കകള്‍ക്ക് അറുതിവരുത്തി ചാലക്കുടി മണ്‌ഡലത്തിലേക്ക് സൂപ്പര്‍ താരങ്ങള്‍ വരുവാന്‍ റെഡിയായിരിക്കുകയാണ്. മോഹന്‍ലാലും, ദിലീപും, സുരേഷ് ഗോപിയും വരുംദിവസങ്ങളില്‍ പ്രചരണത്തിനെത്തും. രണ്ട് ദിവസത്തിന് ശേഷം ഇവരെല്ലാം വിവിധയിടങ്ങളില്‍ ഇന്നസെന്റിനൊപ്പം സജീവമാകും.മമ്മൂട്ടി പ്രചാരണ പരിപാടിക്കെത്തുമെന്നതിനെ കുറിച്ച് അറിയിച്ചിട്ടില്ല. പക്ഷേ അവസാന ദിവസം അദ്ദേഹം എത്താനാണ് സാദ്ധ്യതയെന്നറിയുന്നു. സിനിമാലോകത്തിലെ മറ്റു നടീ നടന്‍മാരും വോട്ടഭ്യര്‍ഥിച്ച് എത്തും. കലാഭവന്‍ മണി, മധു, ജനാര്‍ദ്ദനന്‍, ദേവന്‍, മധുപാല്‍, കെ.പി.സി.സി. ലളിത എന്നിവരെല്ലാം ഇതിനോടകം ഇന്നസെന്റിന് വേണ്ടി മണ്‌ഡലത്തിലെത്തിയിരുന്നു. വീട്ടമ്മമാരും യുവതികളും ഇന്നസെന്റിനൊപ്പമുണ്ടാകുമെന്നാണ് ഇപ്പോള്‍ സിനിമാലോകം കരുതുന്നത്.
https://www.facebook.com/Malayalivartha