ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.ആര്‍.എന്‍.എസ്.എസ്. വണ്‍ ബി ഇന്ന് വിക്ഷേപിക്കും
ദിശയും സ്ഥലവും കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ബി ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി സി-24 എന്ന വിക്ഷേപണ വാഹനം ഉപഗ്രഹത്തെ വഹിക്കാന്‍ സജ്ജമായതായി ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ പറഞ്ഞു. ഇന്ന് വൈകിട്ട് 5.14 നാണ് വിക്ഷേപണം. കൗണ്ട്‌ഡൗണ്‍ ആരംഭിച്ചു. ഇന്ധനം നിറയ്‌ക്കല്‍ ജോലികളും പൂര്‍ത്തിയായതായി ചന്ദ്രദത്തന്‍ പറഞ്ഞു. ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഇന്ത്യയുടെ നീക്കം. ഈ വര്‍ഷം ഒരെണ്ണം കൂടി അയയ്‌ക്കുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. നാവിഗേഷണല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുകയാണ് ഈ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. 1432 കിലോഗ്രാമാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്റെ ഭാരം. വെഹിക്കിളടക്കം ഉപഗ്രഹത്തിന്റെ മിക്ക ഭാഗങ്ങളും തിരുവനന്തപുരത്തെ വി.എസ്.എസ്.സി.,എല്‍.പി.എസ്.സി. യൂണിറ്റുകളാണ് രൂപപ്പെടുത്തിയത്.മലയാളി ശാസ്‌ത്രജ്ഞരാണ് ഈ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ബഹിരാകാശ ഗവേഷകരായ മലയാളി ശാസ്‌ത്രജ്ഞരുടെ വന്‍പട തന്നെ ശ്രീഹരിക്കോട്ടയില്‍ തമ്പടിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ ഇന്ന് എത്തും.ഏത് ദിശയും ഏത് റൂട്ടും കൃത്യമായി കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. ഉപഗ്രഹം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ രംഗത്തെ ഇന്ത്യbpടെ സാദ്ധ്യത മെച്ചപ്പെടും. പ്രകൃതി ദുരന്തനിവാരണം സുഗമമാകും. ഡ്രൈവര്‍മാര്‍, നാവികര്‍, വൈമാനികര്‍ തുടങ്ങിയവര്‍ക്ക് ഉപകാരപ്രദം. മൊബൈല്‍ കവറേജ് വിപുലീകൃതമാകും. ഒറ്റപ്പെട്ടുപോകുന്ന വാഹനത്തെ വരെ ട്രാക്ക് ചെയ്യാന്‍ ഇതിനു കഴിയും.
https://www.facebook.com/Malayalivartha