വഖാസിനെ ശനിയാഴ്‌ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും
ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ് അഹമ്മദിനെ ശനിയാഴ്‌ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും. വഖാസ് താമസിച്ച കോട്ടേജുകളിലും മറ്റിടങ്ങളിലും ഇയാളെ എത്തിച്ച് തെളിവെടുക്കും. വൈകുന്നേരത്തോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം ഡല്‍ഹിക്ക് തിരിക്കും.
വഖാസിന് കേരളത്തില്‍ നിന്ന് എന്തെല്ലാം സഹായങ്ങളാണ് ലഭിച്ചതെന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്. ആരെല്ലാം സഹായിച്ചുവെന്നും സിം കാര്‍ഡ് എടുത്തു നല്‍കിയവരെ കുറിച്ചുളള വിവരവും ശേഖരിക്കും. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഈ കേസ് അന്വേഷിക്കുന്നത്. കേരളാ പോലീസിനെ തെളിവെടുപ്പില്‍ പങ്കെടുപ്പിച്ചേക്കില്ല. നിലവില്‍ സുരക്ഷാ ചുമതലമാത്രമാണ് കേരളാ പോലീസിന് ഉള്ളത്.
ഇന്ത്യന്‍ മുജാഹിദീന്‍ മേധാവി യാസിന്‍ ഭട്‌കലിന്റെ അറസ്റ്റിനെ തുടര്‍ന്ന് വഖാസ് മൂന്നാറില്‍ താമസിച്ചിരുന്നതായി വ്യക്തമായിരുന്നു. മൂന്നാറിലെ ന്യൂ കോളനി കോട്ടേജിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മൂന്നാറില്‍ ഒരു വര്‍ഷത്തോളം ഒളിവില്‍ താമസിച്ചതായാണ് വിവരം. മൂന്നാറിലെത്തുന്നതിന് മുമ്പായി ഇയാള്‍ മംഗലാപുരത്തും ഒളിച്ചുതാമസിച്ചു.
കഴിഞ്ഞ മാര്‍ച്ച് അവസാനം അജ്‌മേര്‍ റെയില്‍വെസ്‌റ്റേഷനില്‍ നിന്നാണ് വഖാസിനെ പോലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ തയാറെടുപ്പുകളുടെ വിലയിരുത്തലിനാണ് മൂന്നാറില്‍ എത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ വഖാസ് പോലീസിനോട് പറഞ്ഞിരുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്‌കലിനെയും അസദുള്ള അഖ്‌തറിനെയും ചോദ്യംചെയ്‌തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് വഖാസിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha