വീണ്ടുമൊരു ഇന്ത്യ ശ്രീലങ്ക ഫൈനല്‍ ... കോഹ്‌ലിയുടെ വെടിക്കെട്ടോടെ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍
വീണ്ടുമൊരു ഇന്ത്യ ശ്രീലങ്ക ഫെനലിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കടന്നു. വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ശ്രീലങ്ക നേരത്തേ ഫൈനലില്‍ കേറിയിരുന്നു.
173 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിന് 9 പന്തുകള്‍ മാത്രം ശേഷിക്കെ ലക്ഷ്യത്തിലെത്തി. വെടിക്കെട്ട് ബാറ്റിംഗിലൂടെ വിരാട് കോഹ്‌ലി അടിച്ചുകൂട്ടിയ അര്‍ദ്ധ ശതകമാണ് ഇന്ത്യന്‍ വിജയത്തിന് വേഗം കൂട്ടിയത്. കോഹ്‌ലി പുറത്താകാതെ 72 റണ്‍സെടുത്തു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫാഫ് ഡി പ്ലെസിസിന്റെ (58) അര്‍ദ്ധ ശതകവും ജീന്‍ പോള്‍ ഡ്യൂമിനിയുടെ മികച്ച പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയെ വന്‍സ്‌കോറിലെത്തിച്ചത്.നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 172 റണ്‍സ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജീന്‍ പോള്‍ ഡ്യുമിനി പുറത്താകാതെ 45-ഉം , മില്ലര്‍ 23 റണ്‍സും നേടി. ഹാഷിം അംല 22 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നും ഭുവന്വേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് വീതവും നേടി. ഗ്രൂപ്പ്‌ഘട്ടത്തില്‍ കളിച്ച നാലു മത്സരങ്ങളിലും വിജയിച്ചാണ് ടീം ഇന്ത്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha