വഖാസിനെ മൂന്നാറിലെത്തിച്ച് ഇന്ന് തെളിവെടുക്കും

ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസ്, തെഹ്‌സീന്‍ അക്തര്‍ എന്നിവരെ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഇന്നു കേരളത്തിലെത്തിച്ചേക്കും. ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാറില്‍ കൊണ്ടുപോയി പരിശോധന നടത്തുകയാണ് ലക്ഷ്യമെങ്കിലും കേരളത്തിലെ മറ്റു ചില സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുക്കുമെന്ന് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരെയും മംഗലാപുരത്താണ് ആദ്യം എത്തിക്കുക. മംഗലാപുരത്തെ പരിശോധനയ്‌ക്ക് ശേഷം കേരളത്തില്‍ കൊണ്ടു വരും.
വഖാസിനെ ഇന്നു രാവിലെ പതിനൊന്നിനു മംഗലാപുരത്തു നിന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചശേഷം അവിടെ
നിന്നു ഹെലികോപ്‌റ്ററില്‍ മൂന്നാറിലെത്തിക്കുമെന്നാണ് മൂന്നാറില്‍ നിന്നുളള സൂചന. അക്തറിനെ ഇന്നു വഖാസിനൊപ്പം തെളിവെടുപ്പിന് എത്തിച്ചേക്കില്ലെന്നും മൂന്നാറില്‍ നിന്നുളള റിപ്പോര്‍ട്ടില്‍ പറയുന്നു.
വഖാസ് മുന്നാറില്‍ താമസിച്ച സമയത്ത് ഉപയോഗിച്ചതു മൂന്നാറിലെ വിദ്യാര്‍ഥിയുടെ പേരിലുളള മൊബല്‍ നമ്പരാണെന്നും കണ്ടെത്തി. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണു വഖാസും സുഹൃത്തും 9747452965 എന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചതായി അറിവായത്. മൂന്നാറിലെ ഒരു കോളേജില്‍ വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശിയുടെതാണ് ഈ നമ്പര്‍ എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം വിദ്യാര്‍ഥിയെ ചോദ്യം ചെയ്‌തു. തനിക്ക് ഉണ്ടായിരുന്ന രണ്ടു നമ്പരുകളില്‍ ഒന്നാണിതെന്നും എന്നാല്‍ ഈ നമ്പര്‍ നേരത്തെ തന്നെ തന്റെ സുഹൃത്തായ ചായക്കടക്കാരനു നല്‍കിയതാണെന്നുമാണ് വിദ്യാര്‍ഥിയുടെ മൊഴി. വഖാസിനെ സഹായിച്ച ചായക്കടക്കാരന്‍ ജമീലാവാം ഈ സുഹൃത്തെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ ഈ നമ്പറില്‍ വിളിച്ചപ്പോള്‍ മലയാളത്തിലാണു മറുപടി കിട്ടിയതെന്ന മുനീഷിന്റെ മൊഴിയില്‍ നിന്നു വഖാസിനെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha