രാഹുല്‍ ഇന്ന് കേരളത്തില്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍ എത്തും. പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തുന്ന അദ്ദേഹം കാസര്‍കോട് എത്തി പതിനൊന്നു മണിക്ക് മുനിസിപ്പല്‍ മൈതാനത്തു പ്രസംഗിക്കും
കട്ടപ്പനയില്‍ രണ്ട് മുപ്പതിനും ചെങ്ങന്നൂരില്‍ രണ്ടിനും ആറ്റിങ്ങല്‍ മണ്‌ഡലത്തിലെ മാമത്ത് മൂന്ന് മുപ്പതിനും ആണ് അദ്ദേഹം പ്രസംഗിക്കുക. ഇന്നു വൈകിട്ടു തന്നെ അദ്ദേഹം ഡല്‍ഹിക്കു മടങ്ങും. വോട്ടെടുപ്പിന് വെറും അഞ്ചു നാള്‍ മാത്രം ബാക്കി നില്‍ക്കേ പാര്‍ട്ടികള്‍ ശക്തമായ പ്രചരണത്തിലാണ്. ഡീന്‍ കുര്യക്കോസ്, ബിന്ദുകൃഷ്‌ണ എന്നിവരുടെ പ്രചരണയോഗത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രിയും സോണിയാഗാന്ധിയും കേരളത്തില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha