കേരളം കുടിച്ചു; ഒറ്റദിവസം കൊണ്ട് 27 കോടിയുടെ മദ്യം !
കേരളം ഒറ്റദിവസം കൊണ്ട് കുടിച്ചത് 27 കോടിയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം കണക്കാണിത്. ബാറുകളുടെ കണക്കുകള്‍ കൂടിയെടുത്താല്‍ കുടിക്കാത്തവര്‍ക്ക് തലകറങ്ങും ! നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയിടുന്ന ബുധനാഴ്‌ചയാണ് 27 കോടിയുടെ മദ്യം സര്‍ക്കാര്‍ വിറ്റത്. സാധാരണ അവധി ദിനങ്ങളിലാണ് മദ്യവില്‍പ്പന പൊടിപൊടിക്കാറുള്ളത്. ബീമാപ്പള്ളി ഉറൂസ് ആയതിനാല്‍ തിരുവനന്തപുരത്ത് മാത്രമായിരുന്നു പ്രാദേശിക അവധി. അര്‍ദ്‌ധസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം.
സംസ്ഥാനത്ത് സാധരണക്കാര്‍ ആശ്രയിച്ചിരുന്ന നിലവാരം കുറഞ്ഞ ബാറുകള്‍ പൂട്ടിക്കിടക്കുകയാണ്. എല്ലാവര്‍ക്കും വില കുറഞ്ഞ മദ്യം വേണം. ബാറുകളില്‍ ഇത്തരം സെക്കന്റുസുകള്‍ ലഭ്യമായിരുന്നു. ഇത്തരം ബാറുകള്‍ പൂട്ടിയതോടെ വിലകുറഞ്ഞ മദ്യത്തിനായി കുടിയന്മാര്‍ നെട്ടോട്ടമോടുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ വ്യാജമദ്യ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
എന്നാല്‍ വിലകുറഞ്ഞ മദ്യം ആവശ്യാനുസരണം ലഭ്യമാക്കാന്‍ നടപടിയെടുത്തതായി എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആവശ്യക്കാര്‍ കുറഞ്ഞമദ്യം ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ ധാരാളമുണ്ട്. മദ്യകമ്പനികളുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നു ആരോപണം ഉയരുന്നു. 400 രൂപയ്‌ക്ക് മേല്‍ വിലയുള്ള ഫുള്‍ബോട്ടിലാണ് ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ സുലഭം. വിലകുറഞ്ഞ ജവാന്‍ മദ്യത്തിന് ഫുള്‍ബോട്ടിലിന് 200 രൂപയാണ് വിലയെങ്കിലും അവ ലഭ്യമല്ല. ലിറ്ററിന് 300 രൂപയില്‍ താഴെ വിലയുള്ള റമ്മുകളും സ്റ്റോക്കില്ല.
എന്നും കുടിച്ച് ശീലിക്കുന്നവര്‍ക്ക് മദ്യമില്ലെന്ന് കരുതി കുടിക്കാതിരിക്കാനാവില്ല. അവര്‍ക്ക് വേണ്ടത് വില കുറഞ്ഞ മദ്യമാണ്. വിലകുറഞ്ഞ മദ്യമില്ലെന്ന പേരില്‍ ബീവറേജ് ജീവനക്കാരുമായി നിരന്തരം വഴക്കുണ്ടാകുന്നു. മദ്യം വില്‍ക്കാന്‍ തങ്ങള്‍ക്ക് പോലീസ് സുരക്ഷ വേണമെന്നാണ് ബീവറേജ് ജീവനക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha